കാനത്തില്‍ ജമീല

കാനത്തില്‍ ജമീലയുടെ ഖബറടക്കം ഇന്ന്; സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ പൊതുദർശനം

കോ​ഴി​ക്കോ​ട്: അന്തരിച്ച കൊ​യി​ലാ​ണ്ടി എം.​എ​ൽ.​എ കാ​ന​ത്തി​ൽ ജ​മീ​ല​യു​ടെ ഖ​ബ​റ​ട​ക്കം ഇന്ന്. അ​ത്തോ​ളി കു​നി​യി​ൽ ക​ട​വ്‌ ജു​മാ മ​സ്‌​ജി​ദ്‌ ഖ​ബ​ർ​സ്ഥാ​നി​ൽ വൈകീട്ട് അഞ്ചിനാണ് ഖ​ബ​റ​ട​ക്കം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സി.പി.എം നേതാക്കൾ ഏറ്റുവാങ്ങും. തുടർന്ന് സി.​പി.​എം ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സാ​യ സി.​എ​ച്ച് ക​ണാ​ര​ൻ സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ രാ​വി​ലെ എട്ട് മു​ത​ൽ പത്ത് വ​രെ പൊതുദർശനത്തിന് വെക്കും. അതിന് ശേഷം 11 മു​ത​ൽ ഒ​രു മ​ണി വ​രെ കൊ​യി​ലാ​ണ്ടി ടൗ​ൺ ഹാ​ളിലും ഉച്ചക്കുശേഷം തലക്കുളത്തൂരിലും പൊതുദർശനമുണ്ടാകും. തുടർന്ന്‌ തലക്കുളത്തൂരിലെ വീട്ടിലേക്ക്‌ കൊണ്ടുപോകും.

പ​ക​ൽ ര​ണ്ടി​നു​ശേ​ഷം വൈ​കീ​ട്ട് അ​ഞ്ചു​വ​രെ കൊ​യി​ലാ​ണ്ടി അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ൽ എ​ൽ.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും. കാ​ൻ​സ​ർ രോഗത്തെ തുടർന്ന് ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് കാ​ന​ത്തി​ൽ ജ​മീ​ല അ​ന്ത​രി​ച്ച​ത്. വി​ദേ​ശ​ത്തു​ള്ള മ​ക​ൻ എ​ത്തേ​ണ്ട​തി​നാ​ലാ​ണ് സം​സ്കാ​രം ചൊ​വ്വാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി​യ​ത്. ജ​ന​പ്രി​യ എം.​എ​ൽ.​എ​യു​ടെ വി​യോ​ഗ​വാ​ർ​ത്ത വേ​ദ​ന​യോ​ടെ​യാ​ണ് നാ​ട് ഉ​ൾ​കൊ​ണ്ട​ത്.

മലബാറിൽ നിന്നുള്ള ആദ്യ മുസ്‍ലിം വനിത എം.എൽ.എ ആണ് കാനത്തിൽ ജമീല. 2021ൽ കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ നിന്നാണ് എൽ.ഡി.എഫ് പ്രതിനിധിയായി നിയമസഭയിലെത്തിയത്. രണ്ടു തവണ കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂർ ​ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, തലക്കുളത്തുർ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ച ശേഷമാണ് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചത്.

സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റിയംഗമായിരുന്നു. ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്‌. അർബുദബാധിതയായി വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ജമീലയെ ശനിയാഴ്‌ചയാണ്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ഒമ്പതു മാസത്തോളമായി ചെന്നൈയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലായിരുന്നു.

Tags:    
News Summary - Kanathil Jameela's burial today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.