സ്വാതന്ത്ര്യ പ്രസ്ഥാന ചരിത്രത്തില്‍ ആര്‍.എസ്.എസിന് ഒരു സ്ഥാനവും ഇല്ല -കാനം

ആലപ്പുഴ: ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാന സമര ചരിത്രത്തില്‍ ആര്‍.എസ്.എസിനെ ഒരിടത്തും കാണാന്‍ കഴിയില്ളെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഹിറ്റ്ലര്‍, മുസോളിനി എന്നീ ഏകാധിപതികളാണ് ആര്‍.എസ്.എസുകാരുടെ ആരാധനാമൂര്‍ത്തികള്‍. അത്തരക്കാരുടെ നിലപാടിന് ഒപ്പം നമ്മുടെ രാജ്യത്തെയും ദേശീയഭ്രാന്തിന് കീഴില്‍ അമര്‍ത്താനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ചത്തെുതൊഴിലാളി പ്രസ്ഥാനത്തിന്‍െറ സ്ഥാപക നേതാവ് സി.കെ. കേശവന്‍ ജന്മശതാബ്ദി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യകാലത്ത് ചെറുവിരല്‍ അനക്കാത്തവരാണ് ഇപ്പോള്‍ ദേശസ്നേഹം പഠിപ്പിക്കുന്നത്. അവര്‍ക്ക് അതിന് യാതൊരു അര്‍ഹതയുമില്ല. വിദ്യാഭ്യാസ മേഖലയില്‍ ആര്‍.എസ്.എസ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. ചരിത്ര ഗവേഷണ രംഗത്ത് അത്തരക്കാരെ കുത്തിനിറക്കുന്നു. ജാതിയുടെയും മതത്തിന്‍െറയും പേരില്‍ രാജ്യത്ത് ഭിന്നത ഉണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്നതിന് വ്യക്തമായ സംവിധാനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജനങ്ങളുടെ പ്രതിഷേധവും തിരിച്ചറിയണം. സ്ഥായിയായി പ്രശ്നം പരിഹരിക്കാന്‍ തൊഴിലാളികളും ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - KANAM RAJENDRAN ATTACKS TO RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.