തൃശൂർ: പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെബ്സൈറ്റ്, ബ്ലോഗ്, ഫേസ്ബുക്ക് പേജ്, മൊബൈല്‍ ആപ്പ്, ലാബ് എന്നിവയുടെ ഉദ്ഘാടനം നടി ജയശ്രീ ശിവദാസ് നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് മുരളി പെരുനെല്ലി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കൻഡറി അക്കാദമിക് ജോ.ഡയറക്ടര്‍ ഡോ.പി.പി. പ്രകാശന് തൃശൂര്‍, ഡി.ഇ.ഒ കെ.ജി. മോഹനന്, ഐ.ടി.@സ്കൂള്‍ ജില്ല കോഒാഡിനേറ്റര്‍ അജയകുമാര്‍, എം.കെ. പശുപതി എന്നിവര്‍ പങ്കെടുത്തു. കലോത്സവത്തിെൻറ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഐ.ടി@സ്കൂള്‍ ആണ്.
ബ്ലോഗ്, ഫേസ്ബുക്ക് പേജ് എന്നിവ രൂപകൽപന ചെയ്തത് കൊടുമുണ്ട ഗവ. ഹയര്‍സെക്കൻഡറി സ്കൂളിലെ അധ്യാപകനായ എന്‍.കെ. രമേഷ്. മൊബൈല്‍ ആപ്പിന് രൂപംകൊടുത്തത് തൃശൂര്‍ ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ ഒമ്പത-ാം ക്ലാസ് വിദ്യാർഥികളായ പി.എല്‍. ആദിത്യന്, ആകാശ് എന്നിവര്‍ ചേര്‍ന്നാണ്. ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലാണ് ലാബ് പ്രവര്‍ത്തിക്കുന്നത്. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി.വി. മദനമോഹനന്‍ സ്വാഗതവും പി.ഐ. യൂസഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.