കല്ലട ബസിലെ മർദനം: കേസ് അട്ടിമറിക്കാൻ ശ്രമം

കൊച്ചി: യാത്രക്കാരെ ക്രൂരമായി മർദിച്ച കല്ലട ബസ് ജീവനക്കാർക്കെതിരെയുള്ള കേസ് അട്ടിമറിക്കാൻ നീക്കം. തിരിച്ചറി യിൽ പരേഡ് മുടക്കി കേസ് ദുർബലമാക്കാനാണ് ശ്രമമെന്നാണ്​ ആരോപണം. തിരിച്ചറിയൽ പരേഡ് തിങ്കളാഴ്ച നടക്കാനിരിക്കെ വെള ്ളിയാഴ്ചതന്നെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു.

യാത്രക്കാരെ മർദിച്ച സംഭവത്തിൽ ഏഴുപേരെയാണ്​ അറസ്​റ്റ്​ ചെയ്തത്. തിരിച്ചറിയൽ പരേഡ് നടക്കാനുണ്ടെന്ന വിവരം പ്രോസിക്യൂഷൻ ജില്ല സെഷൻസ് കോടതിയിൽ മറച്ചുവെച്ചതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയത്. ഉത്തരവ് വന്നയുടൻ ജാമ്യത്തുക കെട്ടിവെച്ച് മൂന്നാംപ്രതി പുറത്തിറങ്ങുകയും ചെയ്​തു. മറ്റ് പ്രതികളും ജാമ്യത്തുക കെട്ടിവെക്കാൻ ശ്രമിക്കുമ്പോൾ ജാമ്യം അനുവദിച്ച കോടതിതന്നെ ഇവരെ തിരച്ചറിയിൽ പരേഡ് കഴിയുന്നത​ുവരെ പുറത്തിറക്കുന്നത്​ വിലക്കി.

അതേസമയം, പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് അന്വേഷണച്ചുമതലയുള്ള അസി. കമീഷണർ സ്​റ്റുവർട്ട് കീലർ പ്രോസിക്യൂട്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമായി നിർദേശിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പുറത്തിറങ്ങിയ പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം.


Tags:    
News Summary - kallada bus issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.