തിരുവനന്തപുരം: സി.പി.എം ഉന്നതൻ കൊച്ചി ദേശാഭിമാനി ഓഫിസിൽ നിന്ന് രണ്ടരക്കോടി രൂപ കൈതോലപ്പായയിൽ പൊതിഞ്ഞുകടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള കേസ് പൊലീസ് അവസാനിപ്പിച്ചു. ഫേസ്ബുക്കിൽ പോസ്റ്റിട്ട ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി. ശക്തിധരൻ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ഒന്നും പറയാനില്ലെന്ന മറുപടി മാത്രമാണു നൽകിയതെന്നും അന്വേഷണത്തിനു സാധ്യതയില്ലെന്നും കന്റോൺമെന്റ് അസി. കമീഷണർ ഒന്നര മാസം മുമ്പ് സിറ്റി പൊലീസ് കമീഷണർക്കു റിപ്പോർട്ട് നൽകിയിരുന്നു.
തന്റെ പോസ്റ്റ് എടുത്ത് ആരും ഉപയോഗിക്കേണ്ടതില്ലെന്നാണു ശക്തിധരൻ പൊലീസിനോടു പറഞ്ഞത്. ആരുടെയും പേരു പറഞ്ഞില്ല. തെളിവും നൽകിയില്ല. ചില സാങ്കേതിക കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ കമീഷണർ ആവശ്യപ്പെട്ടിരുന്നു. അതും ഉൾപ്പെടുത്തി അന്തിമ റിപ്പോർട്ട് നൽകി. ഫേസ്ബുക്ക് പോസിറ്റിലെ ആരോപണം സംബന്ധിച്ചു ഡി.ജി.പിക്കു പരാതി നൽകിയകോൺഗ്രസ് നേതാവ് ബെന്നി ബഹനാന്റെ മൊഴിയെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.