അപകീർത്തികരമായ പരാതി നൽകി വ്യക്തിഹത്യക്ക് ശ്രമിച്ചെന്ന്; കോണ്‍ഗ്രസ് നേതാവിനെതിരെ വക്കീൽ നോട്ടീസയച്ച് കടകംപള്ളി

തിരുവനന്തപുരം: അപകീർത്തികരമായ പരാതി നൽകി വ്യക്തിഹത്യക്ക് ശ്രമിച്ചെന്ന് കാണിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതാവും പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ അഡ്വ. എം. മുനീറിന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ വക്കീൽ നോട്ടീസ് അയച്ചു.

15 ദിവസത്തിനുള്ളിൽ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തില്ലെങ്കിൽ സിവിൽ-ക്രിമിനൽ നടപടികൾക്ക് വിധേയമാകേണ്ടിവരുമെന്നാണ് അഡ്വ. ശാസ്തമംഗലം അജിത് മുഖേന അയച്ച നോട്ടീസിൽ പറയുന്നത്.

2016 മുതൽ 2021 കാലഘട്ടത്തിൽ മന്ത്രിയായിരുന്ന കടകംപള്ളിക്കെതിരെ യു.എ.ഇ കോൺസുലേറ്റിൽ ഉദ്യോഗസ്ഥയും ഐ.ടി വകുപ്പിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നതുമായ യുവതി മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് എം. മുനീർ ഡി.ജി.പിക്ക് പരാതി നൽകിയത്. പരാതിക്കാരി നേരിട്ട് പരാതി നൽകാതെ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് നിലപാട്.

Tags:    
News Summary - Kadakampally sends legal notice against Congress local leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.