ആൾക്കൂട്ടനീതി നടപ്പാക്കാനുള്ള സ്ഥലമല്ല ശബരിമല –മന്ത്രി കടകംപള്ളി

തി​രു​വ​ന​ന്ത​പു​രം: ആ​ൾ​ക്കൂ​ട്ട​നീ​തി ന​ട​പ്പാ​ക്കാ​നു​ള്ള സ്ഥ​ല​മ​ല്ല ശ​ബ​രി​മ​ല​യെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. പ്ര​സ്ക്ല​ബി​ൽ എ​സ്.​എ​സ്. റാം ​ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വാ​മി അ​യ്യ​പ്പ​​​െൻറ പേ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കാ​യി​ക​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു ശ​ബ​രി​മ​ല​യി​ൽ. വ​നി​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ പൂ​ജ പ്ര​സ​ന്ന, സ​രി​ത എ​സ്. ബാ​ല​ൻ, സ്നേ​ഹ കോ​ശി, നീ​തു തു​ട​ങ്ങി നി​ര​വ​ധി​പേ​രാ​ണ് അ​സ​ഭ്യ​വ​ർ​ഷ​ത്തി​ന് ഇ​ര​ക​ളാ​യ​ത്. ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​യു​ടെ കാ​ല​ത്ത് അ​ക്ര​മ​കാ​രി​ക​ൾ​ക്ക് മു​ന്നി​ൽ ജീ​വ​നു​വേ​ണ്ടി കേ​ണ കു​ത്ത്​​ബു​ദ്ദീ​ൻ അ​ൻ​സാ​രി​യു​ടെ ചി​ത്ര​ത്തി​ന് സാ​മ്യ​മാ​യ ചി​ത്ര​മാ​ണ് നി​ല​യ്ക്ക​ലി​ൽ​നി​ന്ന്​ പ​ക​ർ​ത്തി​യ​ത്. ഇ​ത് ഫാ​ഷി​സ​ത്തി​​​െൻറ അ​ജ​ണ്ട​യാ​ണ്. അ​ക്ര​മി​സം​ഘം അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യ​ത്​ സ​ന്നി​ധാ​ന​ത്താ​ണെ​ന്ന്​ ഓ​ർ​ക്കു​ക.

മാ​ധ്യ​മം സീ​നി​യ​ർ ഫോ​ട്ടോ​ഗ്രാ​ഫ​ർ പി. ​അ​ഭി​ജി​ത് മ​ന്ത്രി​യി​ൽ​നി​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ര​തീ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റാ​മു​മാ​യി ന​ട​ത്തി​യ യാ​ത്ര​ക​ളു​ടെ അ​നു​ഭ​വം വി.​എ​സ്. രാ​ജേ​ഷ് പ​ങ്കു​വെ​ച്ചു. പ്ര​സ്ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്് ഡി. ​പ്ര​മോ​ദ്, സെ​ക്ര​ട്ട​റി എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ ജി​ല്ല പ്ര​സി​ഡ​ൻ​റ് സു​രേ​ഷ് വെ​ള്ളി​മം​ഗ​ലം, കെ.​സി. റെ​ജി, രാ​മ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. റാ​മി​​​െൻറ കു​ടും​ബാം​ഗ​ങ്ങ​ളാ​യ സ​ര​സ്വ​തി, ജ​യ​ല​ക്ഷ്മി, പാ​ർ​വ​തി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Kadakampalli on sabarimala issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.