ദുരന്ത പ്രതിരോധം: രാജ്യത്തിന്​ മാതൃകയാകും -മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തി​ന്​ ത​ന്നെ മാ​തൃ​ക​യാ​യ ദു​ര​ന്ത പ്ര​തി​രോ​ധ സം​വി​ധാ​നം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ലാ​വ​സ്ഥ പ്ര​വ​ച​ന​ത്തി​നും മു​ന്ന​റി​യി​പ്പ്​ സം​വി​ധാ​ന​ത്തി​നും ഏ​റ്റ​വും ആ​ധു​നി​ക സ​​ങ്കേ​ത​ങ്ങ​ൾ ന​ട​പ്പാ​ക്കും.

അ​പ​ക​ട/ പ്ര​ള​യ സാ​ധ്യ​ത മേ​ഖ​ല​ക​ളി​ലെ​ല്ലാം ഫ്ല​ഡ്​ മാ​പ്പി​ങ്​ ന​ട​ത്തും. ഡാം ​മാ​നേ​ജ്​​മെ​ന്‍റി​ന്​ ഏ​റ്റ​വും ആ​ധു​നി​ക സം​വി​ധാ​നം ന​ട​പ്പാ​ക്കും. ഡാ​മി​ലേ​ക്കു​ള്ള വെ​ള്ള​ത്തി​ന്‍റെ വ​ര​വ്, പു​റ​ത്തേ​ക്കു​ള്ള ഒ​ഴു​ക്ക്, വൃ​ഷ്​​ടി പ്ര​ദേ​ശ​ത്തെ മ​ഴ​യു​ടെ അ​ള​വ്, അ​വി​ട​ങ്ങ​ളി​ൽ മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത, ന​ദീ​ത​ട​ങ്ങ​ളി​​ലെ ജ​ല​നി​ര​പ്പ്, അ​വി​ട​ങ്ങ​ളി​ലെ മ​ഴ സാ​ധ്യ​ത എ​ന്നീ കാ​ര്യ​ങ്ങ​ൾ ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ്​ അ​ണ​ക്കെ​ട്ട്​ തു​റ​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ഡാം ​മാ​നേ​ജ്​​മെ​ന്‍റ്​ ന​ട​പ്പാ​ക്കേ​ണ്ട​ത്. എ.​ഐ അ​ധി​ഷ്ഠി​ത​മാ​യ ഫ​ല​പ്ര​ദ​മാ​യ ഡാം ​മാ​നേ​ജ്​​മെ​ന്‍റ്​ സം​വി​ധാ​ന​മാ​ണ് ന​ട​പ്പാ​ക്കു​ക.

അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഓ​ഖി​ക്ക്​ ശേ​ഷം അ​റ​ബി​ക്ക​ട​ലി​ൽ ഉ​ൾ​​പ്പെ​ടെ വ​ലി​യ മാ​റ്റ​മു​ണ്ടാ​യ​തി​നാ​ൽ കേ​ര​ളം ശ്ര​ദ്ധ വേ​ണ്ട പ്ര​ദേ​ശ​മാ​യി. ഇ​തെ​ല്ലാം വി​ല​യി​രു​ത്തി​യു​ള്ള ശാ​സ്ത്രീ​യ സം​വി​ധാ​ന​മാ​ണ് ന​ട​പ്പാ​ക്കു​ക. ഇ​ക്കാ​ര്യ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു​ള്ള ന​യ​വും പ്ര​ഖ്യാ​പി​ക്കും. ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി സം​വി​ധാ​നം ഏ​റ്റ​വും ആ​ധു​നി​ക​വ​ത്ക​രി​ക്കും. മി​ക​ച്ച ടീം ​അ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കും. പ്ര​ഗ​ത്​​ഭ​രാ​യ ഒ​രു​പാ​ട്​ പേ​ർ അ​തി​ന്​ സ​ന്ന​ദ്ധ​രാ​യി വ​ന്നി​ട്ടു​ണ്ട്. കാ​ലാ​വ​സ്ഥ പ്ര​വ​ച​ന​ത്തി​ൽ ഉ​ൾ​പ്പെ​ടെ കൃ​ത്യ​ത​യും വ്യ​ക്​​ത​ത​യു​മു​ള്ള​വ​ർ ഉ​ണ്ട്. ഒ​ഡി​ഷ പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു​പാ​ട്​ മു​ന്നോ​ട്ടു​പോ​യി.

ന​മു​ക്ക്​ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ചെ​യ്യാ​ത്ത​തി​നെ കു​റ്റ​പ്പെ​ടു​ത്തു​ക​യ​ല്ല ഇ​പ്പോ​ൾ ചെ​യ്യേ​ണ്ട​ത്. കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ മാ​റ്റ​ത്തി​ന​നു​സ​രി​ച്ച്​ കേ​ര​ളം ത​യാ​റെ​ടു​പ്പ്​ ന​ട​ത്ത​ണം.

പു​ഴ​ക​ളു​ടെ ഭൂ​മി കൈ​യേ​റി​യി​ട്ടു​ണ്ട്. അ​തി​നാ​യി പു​ഴ​ക​ളു​ടെ ഭൂ​മി ഓ​ഡി​റ്റ്​ ചെ​യ്യും. പു​ഴ​യി​ലേ​ക്ക്​ വെ​ള്ളം വ​രു​ന്ന തോ​ടു​ക​ളി​ലും ക​നാ​ലു​ക​ളി​ലും ത​ടാ​ക​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യു​ണ്ടാ​കും. സ​ർ​ക്കാ​ർ ആ​സ്തി​ക​ളു​ടെ ര​ജി​സ്​​ട്രി ത​യാ​റാ​ക്കു​ന്ന​തി​ൽ പു​ഴ​ക​ളും തോ​ടു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​ഴ​യെ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി​യി​ല്ലെ​ങ്കി​ൽ അ​പ​ക​ട​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - ദുരന്ത പ്രതിരോധം: രാജ്യത്തിന്​ മാതൃകയാകും -മുഖ്യമന്ത്രി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.