പത്തനാപുരം: ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനെ അധിക്ഷേപിച്ച് മുൻ ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌കുമാർ. പത്തനാപുരം താലൂക്ക് ആശുപത്രിക്ക് വേണ്ടി നിർമിക്കുന്ന കെട്ടിടം ഹോട്ടൽ ആക്കാൻ കൊള്ളാമെന്ന് കഴിഞ്ഞദിവസം മന്ത്രി കെ. മുരളീധരൻ പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായാണ് പത്തനാപുരം മുൻ എം. എൽ. എ. ആയിരുന്ന കെ. ബി. ഗണേഷ്‌കുമാർ മന്ത്രി കെ. മുരളീധരനെ ‘കിങ്ങിണികുട്ടൻ’ എന്ന് വിളിച്ച് അധിക്ഷേപിച്ചത്.
‘കോൺഗ്രസ്സുകാർ കിങ്ങിണി കുട്ടനെ പത്തനാപുരത്ത് കൊണ്ട് വന്ന് ഇത് പറയിച്ചത് ശരിയായില്ല. ഇതിലൂടെ പത്തനാപുരത്തുകാരെ അപമാനിക്കുകയാണ് ചെയ്തത്. ഹോസ്പിറ്റലും ഹോട്ടലും അങ്ങേർക്ക് തിരിച്ചറിയാൻ കഴിയാത്തത് എന്റെ കുറ്റമാണോ?. സാധാരണക്കാർ പോകുന്ന സർക്കാർ ആശുപത്രിയിൽ പഞ്ചനക്ഷത്ര സൗകര്യമൊരുക്കണമെന്ന് കഴിഞ്ഞ സർക്കാർ ആഗ്രഹിച്ചു. പത്തനാപുരം താലൂക്ക് ആശുപത്രി നശിപ്പിക്കാനാണ് ഇപ്പോഴത്തെ എം.എൽ.എ ശ്രമിക്കുന്നത്.
കാഴ്ചപ്പാടു കൾ വ്യത്യാസമുണ്ട്. യു.ഡി.എഫിന്റെ കാഴ്ചപ്പാട് മറ്റൊന്നാണ്. അവിടെ എല്ലാ സൗകര്യങ്ങളുമുണ്ട് .പത്തനാപുരത്തുകാരുടെ വികസന സ്വപ്നങ്ങൾക്കുമേൽ കത്തിവയ്ക്കുന്ന സമീപനമാണ് ജ്യോതികുമാർ ചാമക്കാല എം.എൽ.എ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഗണേഷ്‌കുമാർ കുറ്റപ്പെടുത്തി.
അദ്ദേഹത്തിന് എം.എൽ.എ ആകണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. അല്ലാതെ നാട്ടുകാർ നന്നാകണമെന്ന് ആഗ്രഹമില്ല. കൊട്ടാരക്കര ഉമ്മന്നൂരിൽ എൽ.ഡി.എഫ്. പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു കെ.ബി. ഗണേഷ്‌കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.