വി.ഡി. സതീശൻ, എം.വി. ഗോവിന്ദൻ

പുനർജനിയിൽ ‘ക്ലീൻ ചിറ്റ്’ തർക്കം; ക്രമക്കേടില്ലെന്ന് വി.ഡി. സതീശൻ, കുറ്റമുക്തനാക്കിയിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ

തി​രു​വ​ന​ന്ത​പു​രം: പു​ന​ർ​ജ​നി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ര​മ​ക്കേ​ടി​ല്ലെ​ന്ന് വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത് ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്റെ കാ​ല​ത്താ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ ഒ​രു അ​ന്വേ​ഷ​ണ​വും ന​ട​ത്തി​യി​ട്ടി​ല്ല. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ിക്കണ​മെ​ന്ന് 2020ൽ ​നി​യ​മ​സ​ഭ​യി​ൽ താ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടത്- ഒ​രു അ​ന്വേ​ഷ​ണ​ത്തി​ലും കു​റ്റ​ം ക​ണ്ടെ​ത്താ​നാ​യി​ല്ല -സതീശൻ പറഞ്ഞു.

എന്നാൽ, കേ​സി​ൽ വി.​ഡി. സ​തീ​ശ​ൻ കു​റ്റ​വി​മു​ക്ത​നാ​ണെ​ന്ന് ഇ​ട​ത് സ​ർ​ക്കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പറഞ്ഞു. തൊ​ടു​പു​ഴ അ​ടൂ​ർ​മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഭാ​ര്യ​യും വീ​ടും ന​ഷ്ട​പ്പെ​ട്ട് കോ​ള​പ്ര​യി​ൽ മ​ക​ൾ​ക്കൊ​പ്പം താ​മ​സി​ക്കു​ന്ന ര​വി​യെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. പു​ന​ർ​ജ​നി​യി​ൽ കു​റ്റ​വി​മു​ക്ത​നാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ​ക്കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി പ​റ​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഇ​പ്പോ​ഴും കേ​സ് നി​ല​നി​ൽ​ക്കു​ക​യാ​ണ്. പു​ന​ർ​ജ​നി​യു​ടെ ഭാ​ഗ​മാ​യി പി​രി​ച്ച പ​ണം എ​വി​ടെ​യാ​ണ്? 216 വീ​ട് കൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ഒ​രു വീ​ടെ​ങ്കി​ലും കൊ​ടു​ത്ത​ത് തെ​ളി​യി​ക്കാ​ൻ വി.​ഡി. സ​തീ​ശ​ന് ക​ഴി​യു​മോ​യെ​ന്ന് ഗോ​വി​ന്ദ​ൻ ചോ​ദി​ച്ചു.

അതേസമയം, വി​ജി​ല​ൻ​സി​ന്റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു ക്ര​മ​ക്കേ​ടും ന​ട​ന്നി​ട്ടി​ല്ലെ​ന്ന റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അ​തി​നു ശേ​ഷ​മു​ണ്ടാ​യ പ​രാ​തി​ക​ൾ ഹൈ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചും ഡി​വി​ഷ​ൻ ബെ​ഞ്ചും ത​ള്ളി. താ​ൻ പ്ര​തി​പ​ക്ഷ നേ​താ​വാ​യ ശേ​ഷം 2023ൽ ​അ​ന്ന​ത്തെ സ​ർ​ക്കാ​ർ വീ​ണ്ടും പ​രാ​തി എ​ഴു​തി വാ​ങ്ങി അ​ന്വേ​ഷ​ിച്ചു. 2023 ജൂ​ൺ 14ന് ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സ് അ​ട​ക്കം ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് തെ​ളി​വി​ല്ലെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ര​ണ്ട് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​മാ​രാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ​കി​യ​ത്. താ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷ​മ​ല്ല ഇ​വ ന​ൽ​കി​യ​ത്. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ഒ​രു ഡ​യ​റ​ക്ട​റും വി​ദേ​ശ​നാ​ണ്യ വി​നി​മ​യ ച​ട്ട​ലം​ഘ​ന​മി​ല്ലെ​ന്ന് ര​ണ്ടാ​മ​ത്തെ ഡ​യ​റ​ക്ട​റും റി​പ്പോ​ർ​ട്ട് ന​ൽ​കി. പി​ന്നാ​ലെ​യാ​ണ് സി.​ബി.​ഐ അ​ന്വേ​ഷ​ണ​മെ​ന്ന വാ​ർ​ത്ത അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് പു​റ​ത്തു​വി​ട്ട​ത്. വി​ജി​ല​ൻ​സി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത കേ​സി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം അ​സാ​ധ്യ​മെ​ന്ന നി​യ​മോ​പ​ദേ​ശം സ​ർ​ക്കാ​റി​ന് ല​ഭി​ച്ചു. ഈ ​റി​പ്പോ​ർ​ട്ടു​ക​ളെ​ല്ലാം കി​ട്ടി​യി​ട്ടും കേ​സ് തീ​ർ​പ്പാ​ക്കാ​തെ പു​ക​മ​റ​യു​ണ്ടാ​ക്കി.

രാ​ഷ്ട്രീ​യ വേ​ട്ട​യാ​ട​ലാ​ണ് ഇ​തെ​ന്ന് ഉ​റ​പ്പ​ല്ലേ. പു​ന​ർ​ജ​നി​യി​ൽ എ​ത്ര പേ​ർ​ക്ക് വീ​ട് ന​ൽ​കി, എ​ത്ര ധ​ന​സ​ഹാ​യം ന​ൽ​കി തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ വി​ജി​ല​ൻ​സി​ന് ന​ൽ​കി​യി​ട്ടു​ണ്ട്. ത​യ്യ​ൽ മെ​ഷീ​നു​ക​ളും ലാ​പ്ടോ​പ്പു​ക​ളും കാ​ലി​ത്തീ​റ്റ​യു​മെ​ല്ലാം ന​ൽ​കി. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ്​ ആ​റ് മാ​സം എ​നി​ക്കെ​തി​രെ സി.​പി.​എം കാ​മ്പ​യി​ൻ ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞി​ട്ടും ഇ​ത് തു​ട​രു​ന്നു. അ​തി​ന്​ ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ല്ല മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

അതേസമയം, ഒ​രുദി​വ​സം പോ​ലും നു​ണ പ​റ​യാ​തെ ശ​രി​യാ​കാ​ത്ത അ​വ​സ്ഥ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള​തെന്ന് ഗോവിന്ദൻ വിമർശിച്ചു. മ​ന്ത്രി​മാ​ർ സ്ത്രീ​വി​രു​ദ്ധ മാ​ന​സി​കാ​വ​സ്ഥ​യി​ലാ​ണ്. ഇ​താ​ണ് പ്രി​യ​ദ​ർ​ശി​നി ബ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മാ​ർ​ശ​ത്തി​ൽ കാ​ണു​ന്ന​ത്. സം​സ്ഥാ​ന​ത്തെ പ്ര​ള​യ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളു​ടെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണ്.

2018-9ൽ ​പ്ര​ള​യ​കാ​ല​ത്ത് ഇ​ട​ത് സ​ർ​ക്കാ​റി​ന് ഏ​കോ​പ​നം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, നി​ല​വി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ഏ​കോ​പ​ന​മി​ല്ല. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ​റ​യു​ന്ന​ത് താ​ൻ മൂ​ന്ന് മ​ണി​ക്ക​ല്ലേ ഭ​ക്ഷ​ണം ക​ഴി​ച്ച​ത് എ​ന്നാ​ണ്. പ്ര​ശ്നം എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന ധാ​ര​ണ അ​ദ്ദേ​ഹ​ത്തി​നി​ല്ല. ഭ​ക്ഷ​ണം ന​ൽ​കാ​ൻ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ത​യാ​റാ​ണെ​ന്നും ഇ​തി​ൽ സി.​പി.​എ​മ്മി​ന് രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - പുനർജനി കേസിനെ ചൊല്ലി സതീശൻ-ഗോവിന്ദൻ വാക്പോര്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.