പൊലീസ് പ്രതികാരം ചെയ്യാൻ തുനിഞ്ഞാൽ തിരിച്ചടിയുണ്ടാകും -കെ. സുധാകരൻ

തിരുവനന്തപുരം: പൊലീസിനു താക്കീതുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. പൊലീസുകാർ രാഷ്ട്രീയ പ്രതികാരം ചെയ്യാൻ തുനി ഞ്ഞാൽ അതിന്‍റെ പ്രതിഫലനം കോൺഗ്രസിന്‍റെ ചുണക്കുട്ടികൾ നൽകും. അതിന് അവസരമുണ്ടാക്കരുതെന്ന് താക്കീത് നൽകുകയാണെ ന്ന് കെ. സുധാകരൻ തിരുവനന്തപുരത്ത് പറഞ്ഞു.

യൂനിവേഴ്സിറ്റി കോളജ് അക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള കെ.എസ്.യുവിന്‍റെ സമരപ്പന്തൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്.യുവിന്‍റെ നേതാക്കളെ കണ്ടാൽ അടിക്കണം എന്ന് നിർബന്ധമുള്ളവരുണ്ട് പൊലീസിൽ. ഭരണം എപ്പോഴും നിങ്ങൾക്ക് തണലേകില്ല. കാക്കി ഊരിയാൽ നിങ്ങളും സാധാരണ മനുഷ്യരാണെന്ന് ഓർക്കണം. പൊലീസുകാരെ എവിടെവെച്ച് കാണാനും കെ.എസ്.യുകാർക്ക് സാധിക്കും. അത് വേണമോ എന്ന് പൊലീസ് തീരുമാനിച്ചാൽ മതി. ഇനി ഒരു കെ.എസ്.യു നേതാവിനെ പൊലീസ് പ്രതികാരത്തോടെ കൈകാര്യം ചെയ്താൽ അതിന് പ്രതിഫലനമുണ്ടാകുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കെ.എസ്.യു നടത്തുന്ന നിരാഹാര സമരം ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്.

Tags:    
News Summary - k sudhakaran against kerala police-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.