കോൺഗ്രസിൽ അഞ്ച് ഗ്രൂപ്പുണ്ടെന്ന വി.എം സുധീരന്‍റെ വിമർശനത്തിന് മറുപടിയുമായി കെ. മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ അഞ്ച് ഗ്രൂപ്പുണ്ടെന്ന രൂക്ഷ വി​മ​ർ​ശനം ഉയർത്തിയ മു​തി​ർ​ന്ന നേ​താ​വ് വി.​എം. സു​ധീ​ര​ന് മറപടിയുമായി കെ. മുരളീധരൻ എം.പി. പാർട്ടിയിലെ ഗ്രൂപ്പുകളുടെ കണക്കെടുക്കേണ്ട സമയമല്ലിതെന്ന് മുരളീധരൻ പറഞ്ഞു.

2016ലെ കാര്യം ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല. ശ്രദ്ധിക്കേണ്ടത് 2024 ആണ്. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോവുകയാണ് വേണ്ടത്. സുധീരൻ പാർട്ടിക്കൊപ്പം പ്രവർത്തിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​നി​ടെയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേ​തൃ​ത്വ​ത്തെ മു​തി​ർ​ന്ന നേ​താ​വായ വി.​എം. സു​ധീ​ര​ൻ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചത്. താ​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റാ​യി​രു​ന്ന​പ്പോ​ൾ ര​ണ്ട് ഗ്രൂ​പ്പ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ​വെ​ങ്കി​ൽ ഇ​പ്പോ​ൾ ഗ്രൂ​പ്പു​ക​ൾ അ​ഞ്ചാ​യെ​ന്ന് സു​ധീ​ര​ൻ പറഞ്ഞത്.

കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​നും മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ ഇ​ട​വും വ​ല​വും ഇ​രി​ക്കെ​യാ​യി​രു​ന്നു സു​ധീ​ര​ന്റെ ക​ടു​ത്ത ആ​ക്ര​മ​ണം. പി​റ​ന്നാ​ളാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത കെ. ​സു​ധാ​ക​ര​ൻ, വി.​എം. സു​ധീ​ര​ൻ പാ​ർ​ട്ടി സം​ഘ​ട​ന രം​ഗ​ത്ത് സ​ജീ​വ​മാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നെ പ​രാ​മ​ർ​ശി​ച്ചാ​യി​രു​ന്നു സു​ധീ​ര​ന്റെ പ്ര​സം​ഗം.

കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് പ​ദ​വി രാ​ജി​വെ​ക്കാ​നു​ണ്ടാ​യ അ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തെ ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് സു​ധീ​ര​ൻ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. 2016ലെ ​സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ വി​യോ​ജി​പ്പാ​ണ് താ​ൻ എ​ല്ലാ സ്ഥാ​ന​ങ്ങ​ളും ഉ​പേ​ക്ഷി​ക്കാ​നു​ള്ള കാ​ര​ണം. അ​ന്ന് അ​ത് പു​റ​ത്ത് പ​റ​ഞ്ഞി​ല്ലെ​ന്നേ ഉ​ള്ളൂ. താ​ൻ അ​ന്ന് രാ​ജി​വെ​ക്കാ​നു​ണ്ടാ​യ കാ​ര​ണ​ത്തി​ലൊ​രു മാ​റ്റ​വും ഇ​പ്പോ​ഴും വ​ന്നി​ട്ടി​ല്ല.

അ​ന്ന് ര​ണ്ട് ഗ്രൂ​പ്പെ​ങ്കി​ൽ ഇ​പ്പോ​ഴ​ത് അ​ഞ്ച് ആ​യി. ഇ​തി​ന് മാ​റ്റം വ​ര​ണം. താ​ൻ സ്ഥാ​ന​ങ്ങ​ൾ​ക്കോ പ​ദ​വി​ക​ൾ​ക്കോ വേ​ണ്ടി ആ​രോ​ടും ചോ​ദി​ച്ചി​ട്ടി​ല്ല. ത​നി​ക്ക് ല​ഭി​ച്ച​തെ​ല്ലാം പാ​ർ​ട്ടി ന​ൽ​കി​യ​താ​ണ്. പ​ദ​വി​ക​ളു​ണ്ടാ​യാ​ലും ഇ​ല്ലെ​ങ്കി​ലും താ​ൻ കോ​ൺ​ഗ്ര​സു​കാ​ര​നാ​യി​രി​ക്കു​മെ​ന്ന പ​രോ​ക്ഷ ‘കു​ത്തും’ ന​ൽ​കി​യാ​ണ് സു​ധീ​ര​ൻ പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.

Tags:    
News Summary - k muraleedharan react to vm sudheeran comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.