'വട്ടിയൂർക്കാവിൽ കണക്കുകൂട്ടൽ തെറ്റിയില്ല; കോൺഗ്രസിനെ ജനങ്ങൾ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തം' - കെ. മുരളീധരൻ

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ യുഡിഎഫ് മുന്നേറ്റം കൃത്യമായ കണക്കുകൂട്ടലിന്റെ ഫലമാണെന്ന് കെ. മുരളീധരൻ. 5,000 മുതൽ 7,000 വരെ വോട്ടിന്റെ ഭൂരിപക്ഷമാണ് തങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്നും അത് കൃത്യമായി സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരണത്തിലേക്ക് കടക്കുമ്പോൾ നേതാക്കൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഭരണമാറ്റത്തിന്റെ വേളയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ യാതൊരു തർക്കവുമില്ലാതെ പൂർത്തിയാക്കണം. 2001-ൽ ഇത്തരം കാര്യങ്ങളിൽ ജാഗ്രത കുറഞ്ഞതാണ് പിന്നീട് തിരിച്ചടിയുണ്ടാക്കിയത്. ആ തെറ്റുകൾ ഇത്തവണ ആവർത്തിക്കരുത്. 'ടീം യുഡിഎഫ്' ആയി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

സിപിഎം നേതൃത്വം ഈ പരാജയത്തിൽ നിന്ന് പാഠം പഠിക്കണം. പശ്ചിമ ബംഗാൾ ലക്ഷ്യം വെച്ച നരേന്ദ്ര മോദി ഇനി അടുത്തതായി കണ്ണുവെക്കുന്നത് കേരളത്തിലേക്കാണെന്ന യാഥാർത്ഥ്യം എല്ലാവരും തിരിച്ചറിയണം. ബിജെപിയുടെ നീക്കങ്ങൾ മനസ്സിലാക്കി ജാഗ്രതയോടെ പ്രവർത്തിച്ചാൽ അത് നാടിന് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - K Muraleedharan confirms UDF calculations were right in Vattiyoorkavu; warns Congress against past mistakes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.