'കാരായി രാജൻ പ്രതിപക്ഷ നേതാവാകും, ഭരണപക്ഷത്തെ കടന്നാക്രമിക്കാൻ ഇതിനേക്കാൾ മികച്ചൊരാളെ കാണിച്ചു തരാനാകുമോ '; ഇടതുപക്ഷത്തെ പരിഹസിച്ച് ജോയ് മാത്യു

കൊച്ചി: കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇടതുപക്ഷത്തെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. തോൽവിക്ക് ശേഷം പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ ഇടതുപക്ഷത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും കാരായി രാജനാണ് അതിന് ഏറ്റവും അനുയോജ്യനെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.

ഭരണപക്ഷത്തെ കടന്നാക്രമിക്കാൻ ഇതിനേക്കാൾ മികച്ച മറ്റൊരു പ്രതിപക്ഷ നേതാവിനെ കാണിച്ചുതരാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയ പശ്ചാത്തലത്തിൽ, പ്രതിപക്ഷത്തിരിക്കാൻ പോകുന്ന ഇടതുമുന്നണിയെ ലക്ഷ്യം വെച്ചാണ് ജോയ് മാത്യുവിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ്. തലശ്ശേരി ഫസൽ വധക്കേസിൽ പ്രതിയായ കാരായി രാജന്റെ പേര് പരാമർശിച്ചാണ് അദ്ദേഹം രാഷ്ട്രീയ പരിഹാസം ഉയർത്തിയത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

എന്തായാലും പ്രതിപക്ഷ നേതാവിനെ കണ്ടുപിടിക്കാൻ ഇടതുപക്ഷത്തിന് ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല.

അത് കാരായി രാജൻ തന്നെ.

ഭരണപക്ഷത്തെ കടന്നാക്രമിക്കാൻ

ഇതിനേക്കാൾ മികച്ച ഒരു പ്രതിപക്ഷ നേതാവിനെ കാണിച്ചു തരാനാകുമോ?

Tags:    
News Summary - Joy Mathew mocks Left front; suggests Karayi Rajan as the best Opposition Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.