കൊച്ചി: വരാപ്പുഴ അതിരൂപതയുടെ ആർച്ച്ബിഷപ്പായി ഡോ.ജോസഫ് കളത്തിപ്പറമ്പിലിനെ ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചു. ആർച്ച് ബിഷപ്പായിരുന്ന ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ നിയമനം.
വരാപ്പുഴയുടെ ആറാമത് ആർച്ച് ബിഷപ്പാണ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. നിയമന ഉത്തരവ് വരാപ്പുഴ അതിരൂപതാ മന്ദിരത്തിലും വത്തിക്കാനിലും പ്രസിദ്ധപ്പെടുത്തി. കൊച്ചി വടുതല സ്വദേശിയാണ്.
1952 ഒക്ടോബര്‍ ആറിന് ജനിച്ച ജോസഫ് കളത്തിപ്പറമ്പില്‍ 1978 മാര്‍ച്ച് 18ന് വൈദികപട്ടം സ്വീകരിച്ചു. വരാപ്പുഴ അതിരൂപത യുടെ ചാന്‍സലറായും വികാരി ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. 2002 മുതൽ ഒമ്പത് വർഷം കോഴിക്കോട് ബിഷപ്പായി പ്രവർത്തിച്ചു. 2011 മുതല്‍ വത്തിക്കാനിൽ പ്രവാസി മന്ത്രാലയമെന്ന് അറിയപ്പെടുന്ന, കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വിഭാഗത്തിൽ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.