സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​ക്ഷാ​മം ഇ​ല്ലെ​ന്ന് പൊ​തു​മേ​ഖ​ല എ​ണ്ണ​ക്ക​മ്പ​നി​ക​ൾ

കൊ​ച്ചി: കേ​ര​ള​ത്തി​ലെ എ​ല്ലാ ഇ​ന്ധ​ന പ​മ്പു​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് പെ​ട്രോ​ളി​ന്റെ​യും ഡീ​സ​ലി​ന്റെ​യും ശേ​ഖ​രം ല​ഭ്യ​മാ​ണെ​ന്ന​വ​കാ​ശ​പ്പെ​ട്ട് പൊ​തു​മേ​ഖ​ല എ​ണ്ണ വി​പ​ണ​ന ക​മ്പ​നി​ക​ളാ​യ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്, ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്, ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് എ​ന്നി​വ​ർ. ടെ​ർ​മി​ന​ലു​ക​ളും ഡി​പ്പോ​ക​ളും മു​ത​ൽ ചി​ല്ല​റ വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ള്‍ വ​രെ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ഇ​ന്ധ​ന വി​ത​ര​ണ ശൃം​ഖ​ല​യും ഒ​രു ത​ട​സ്സ​വു​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് കേ​ര​ള​ത്തി​ലെ എ​ണ്ണ വ്യ​വ​സാ​യ മേ​ഖ​ല സം​സ്ഥാ​ന​ത​ല കോ​ഓ​ഡി​നേ​റ്റ​ര്‍ ഗീ​തി​ക മെ​ഹ്റ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തു​ട​നീ​ളം ഇ​ന്ധ​ന വി​ത​ര​ണം നി​ര​ന്ത​രം നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും ആ​വ​ശ്യാ​നു​സ​ര​ണം എ​ണ്ണ​ശേ​ഖ​രം എ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഇ​ന്ധ​ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ പൊ​തു​മേ​ഖ​ല എ​ണ്ണ​ക്ക​മ്പ​നി​ക​ൾ പൂ​ർ​ണ​സ​ജ്ജ​മാ​ണ്. ആ​ശ​ങ്ക മൂ​ലം അ​നാ​വ​ശ്യ​മാ​യി ഇ​ന്ധ​നം വാ​ങ്ങി​ക്കൂ​ട്ടു​ക​യോ അ​ധി​ക​മാ​യി ശേ​ഖ​രി​ക്കു​ക​യോ ചെ​യ്യ​രു​ത്. മേ​ഖ​ല​യി​ലു​ട​നീ​ളം ത​ട​സ്സ​മി​ല്ലാ​ത്ത ഇ​ന്ധ​ന​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ലോ​ജി​സ്റ്റി​ക്സ്, എ​ണ്ണ​ശേ​ഖ​ര നീ​ക്ക​ങ്ങ​ൾ, ചി​ല്ല​റ വി​ല്പ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ എ​ണ്ണ വ്യ​വ​സാ​യ മേ​ഖ​ല സൂ​ക്ഷ്മ​മാ​യി ഏ​കോ​പി​പ്പി​ച്ചു വ​രു​ക​യാ​ണ്. പൊ​തു​ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും സാ​ധാ​ര​ണ നി​ല​യി​ല്‍ ഇ​ന്ധ​ന ഉ​പ​ഭോ​ഗം തു​ട​രാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Public sector oil companies say there is no fuel shortage in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.