‘ലൂസിഫർ’ സ്റ്റൈലിൽ മാസ്സായി ചാണ്ടി ഉമ്മൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം മാ​സ്സാ​യി ന​ട​ന്നു​വ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ എം.​എ​ൽ.​എ. യു.​ഡി.​എ​ഫ് മ​ന്ത്രി​സ​ഭ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ലേ​ക്കാ​ണ് ‘ലൂ​സി​ഫ​ർ’ സി​നി​മ സ്റ്റൈ​ലി​ൽ ചാ​ണ്ടി ഉ​മ്മ​ൻ എം.​എ​ൽ.​എ​യു​ടെ എ​ൻ​ട്രി. ജ​ഗ​തി​യി​ലെ വീ​ട്ടി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം ന​ട​ന്നാ​ണ് സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ചാ​ണ്ടി ഉ​മ്മ​ൻ എ​ത്തി​യ​ത്. ‘ലൂ​സി​ഫ​ർ’ സി​നി​മ​യി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ സ്റ്റീ​ഫ​ൻ നെ​ടു​മ്പ​ള്ളി അ​ണി​ക​ൾ​ക്കൊ​പ്പം മാ​സ്സാ​യി ന​ട​ന്നു വ​രു​ന്ന​തി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​ണി​തെ​ന്നാ​ണ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലെ ച​ർ​ച്ച. പി​താ​വി​ന്റെ ഓ​ർ​മ​ക​ൾ നി​ല​നി​ൽ​ക്കു​ന്ന സ​ത്യ​പ്ര​തി​ജ്ഞ​യാ​ണി​തെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു. 

15 വ​ർ​ഷം മു​മ്പ് ഇ​തേ ദി​വ​സ​മാ​ണ് അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. നാ​ട്ടി​ൽ​നി​ന്ന് പ്ര​വ​ർ​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു. അ​വ​രെ​യെ​ല്ലാം കൂ​ട്ടി ഒ​രു​മി​ച്ച് പോ​കാ​മെ​ന്ന് ക​രു​തി​യാ​ണ് ന​ട​ന്നു​പോ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Chandy Oommen arrives in style 'Lucifer' mode; Puthuppally MLA joins party workers on foot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.