കൂറ്റനാട് (പാലക്കാട്): വി.ടി ബല്‍റാമിനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതില്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഞ ദിനത്തിൽ ആഘോഷങ്ങളില്ലാതെ തൃത്താലയിലെ യു.ഡി.എഫ് പ്രവർത്തകർ. ‘തൃത്താലക്കൊരു മന്ത്രി’യുണ്ടാകുമെന്ന് അവസാനനിമിഷം വരെ പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നു. വി.ഡി സതീശന് മുഖ്യമന്ത്രിയായി അധികാരമേല്ക്കുന്നതിന്റെയും വി.ടി. ബല്‍റാമിന്റെ മന്ത്രിസ്ഥാന ലബ്ധിയുടെയും ആഘോഷത്തിനായി പ്രവർത്തകർ ഒരുങ്ങിയതായിരുന്നു. എന്നാല്‍, തഴയപ്പെട്ടതോടെ എല്ലാം ഉപേക്ഷിച്ചു.
യുവജന പ്രതിനിധിയായി കൊടൂങ്ങല്ലൂരില് നിന്നുള്ള ഒ.ജെ. ജനീഷും പാലക്കാട് ജില്ല പ്രതിനിധിയായി കെ.എ. തുളസിയും മന്ത്രിസഭയിലെത്തിയതാണ് ബല്‍റാമിന് തിരിച്ചടിയായത്. കെ.സി. വേണുഗോപാലിന്റെ ഇടപെടലാണ് വി.ഡി. സതീശൻ പക്ഷക്കാരനായ ബല്‍റാമിനെ തഴയാൻ കാരണമായതെന്നാണ് പ്രവർത്തകരുടെ പരാതി. സാമൂഹിക മാധ്യമങ്ങളില്‍ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ‘ഒന്നും മണ്ണിട്ട് മൂടാനോ മാറ്റി നിർത്താനോ നിങ്ങൾക്ക് കഴിയില്ല. ജനം കൈപിടിച്ചുയർത്തിക്കൊണ്ടുവരും. വി.ടിയെ തൃത്താലയിലെ പ്രവർത്തകർ നെഞ്ചോട് ചേർക്കുന്നു. നിലപാടുള്ളവർ നാട് ഭരിക്കട്ടെ’- എന്നിങ്ങനെയാണ് പ്രതിഷേധകുറിപ്പുകളിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.