മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ വി.ഡി. സതീശൻ കോൺഗ്രസ് നേതാക്കൾക്കൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. എം.എം. ഹസൻ, പ്രിയങ്ക ഗാന്ധി എം.പി, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഐ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മന്ത്രിമാരായ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, പി.ജെ. കുര്യൻ, മന്ത്രി എ.പി. അനിൽ കുമാർ, ഷാഫി പറമ്പിൽ എം.പി, മന്ത്രി പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ സമീപം
ഫോട്ടോ-പി.ബി. ബിജു
തിരുവനന്തപുരം: ദശാബ്ദത്തിന് ശേഷം അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാൻ പതിനായിരങ്ങൾക്ക് പുറമെ പ്രമുഖരുടെ നീണ്ടനിരയും.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിങ് സുഖു, നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, എം.പിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, എൻ. കെ. പ്രേമചന്ദ്രൻ, മുൻ കേന്ദ്രമന്ത്രി അംബികാ സോണി, നിയുക്ത സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, നിയുക്ത ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മുൻ സ്പീക്കർ എ.എൻ. ഷംസീർ, മുൻമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മുതിർന്ന കോൺഗ്രസ് നേതാക്കളായ വി.എം. സുധീരൻ, പി.ജെ. കുര്യൻ, മുൻമന്ത്രി ജി. സുധാകരൻ തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു.
എം.പിമാരായ ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, എം.എൽ.എമാർ, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, സി.ഇ.ഒ പി.എം. സ്വാലിഹ്, ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ, സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ, അസി. സെക്രട്ടറി സമദ് കുന്നക്കാവ്, തിരുവനന്തപുരം ജില്ല പ്രസിഡന്റ് എസ്. അമീൻ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, കേരള നദ്വതുൽ മുജാഹിദീൻ സെക്രട്ടറി അബ്ദുൽ മജീദ് സ്വലാഹി, നിസാർ ഒളവണ്ണ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി, മാനേജർ മോയിൻ കുട്ടി മാസ്റ്റർ, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്വീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, പാളയം ഇമാം വി.പി. മുഹമ്മദ് സുഹൈബ് മൗലവി, ഓർത്തഡോക്സ് സഭ പ്രതിനിധികളായ ഡോ. ഗീവർഗീസ് മാർ യൂലിയോസ്, ഡോ. തോമസ് വർഗീസ് അമയിൽ, റോണി വർഗീസ് ഏബ്രഹാം, അഡ്വ. ബിജു ഉമ്മൻ തുടങ്ങിയവരുൾപ്പെടെ വിവിധ സാമൂഹിക-സാംസ്കാരിക നേതാക്കളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.