കോഴിക്കോട്: കേരളത്തിലെ മതസ്യവിതരണ അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക ക്ഷേമബോർഡ് രൂപവത്കരിക്കണമെന്ന് മത്സ്യ വിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു. പൊതു മത്സ്യമാർക്കറ്റ് കേന്ദ്രീകരിച്ചും തലച്ചുമടായും റിക്ഷാ വണ്ടിയിലും ഷോപ്പുകളിലും മറ്റും മത്സ്യവിൽപനയും അനുബന്ധ ജോലികളും ചെയ്തു വരുന്ന 76000ൽപരം തൊഴിലാളികൾ മത്സ്യതൊഴിലാളി ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്യാത്ത പതിനായിരക്കണക്കിന് വേറെയും. മത്സ്യതൊഴിലാളികൾ 300 രൂപ അംശാദായം അടക്കുമ്പോൾ അനുബന്ധ തൊഴിലാളികൾ 600 രൂപ അടക്കണം. പല ആനുകൂല്യങ്ങളും വ്യത്യസ്തവുമാണ്. ഈ വിഭാഗം തൊഴിലാളികളുടെ ക്ഷേമ കാര്യങ്ങൾക്ക് ഊന്നൽ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എം.കെ.സി. കുട്ട്യാലി അധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എ.ടി. അബ്ദു മെംബർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സാഹിർ പാലക്കൽ സ്വാഗതവും ട്രഷറർ പി.എം. പരീത് നന്ദിയും പറഞ്ഞു. ഫസലുദ്ദീൻ കാണക്കോട് (തിരുവനന്തപുരം), കെ.പി. അബ്ദുൽകരീം, യു. ഫിറോസ്ഖാൻ, കെ.വി. ഗഫൂർ, കെ. ജാഫർ, റാഫി കക്കോട്ട്, ഷാജി കൂത്താളി, കെ. അഹമ്മദ് കോയ, കുഞ്ഞഹമ്മദ് പേരാമ്പ്ര, കെ. മൊയ്തു (കോഴിക്കോട്), സദാനന്ദൻ (ഇടുക്കി), കബീർ ബക്കളം, അബ്ദു ബക്കളം (കണ്ണൂർ), എം. റാഫി (മലപ്പുറം), എ. സൈനുദ്ധീൻ (ആലപ്പുഴ), എം. ശരീഫ് (പത്തനംതിട്ട) എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.