നീറ്റ് പേപ്പർ ചോർച്ച: കോച്ചിങ് സെന്റർ ഉടമ അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ മ​ഹാ​രാ​ഷ്ട്ര കേ​ന്ദ്രീ​ക​രി​ച്ച് കൂ​ടു​ത​ൽ അ​റ​സ്റ്റ് തു​ട​രു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ലാ​ത്തൂ​രി​ൽ​നി​ന്നു​ള്ള കോ​ച്ചി​ങ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഉ​ട​മ​യും പ്ര​ഫ​സ​റു​മാ​യ ശി​വ​രാ​ജ് മൊ​ട്ടേ​ഗാ​വോ​ങ്ക​റെ സി.​ബി.​ഐ തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തു. ലാ​ത്തൂ​ർ ആ​സ്ഥാ​ന​മാ​യി ഒ​മ്പ​ത് ശാ​ഖ​ക​ളോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന റേ​ണു​കാ​യി കെ​മി​സ്ട്രി ക്ലാ​സ​സ് (ആ​ർ.​സി.​സി) എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ ഉ​ട​മ​യാ​ണ് ഇ​യാ​ൾ. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം പ​ത്താ​യി.

ശി​വ​രാ​ജി​ന്റെ വ​സ​തി​യി​ലും സ്ഥാ​പ​ന​ത്തി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​രീ​ക്ഷ​ക്ക് വ​ന്ന അ​തേ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ കെ​മി​സ്ട്രി ചോ​ദ്യ​ബാ​ങ്ക് സി.​ബി.​ഐ ക​ണ്ടെ​ടു​ത്തു. കെ​മി​സ്ട്രി ചോ​ദ്യ​ങ്ങ​ൾ ചോ​ർ​ത്തി​യ​തി​ന് നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യ എ​ൻ.​ടി.​എ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കു​ന്ന പാ​ന​ൽ അം​ഗ​ങ്ങ​ളാ​യ റി​ട്ട. പ്ര​ഫ​സ​ർ പി.​വി. കു​ൽ​ക്ക​ർ​ണി, പ്ര​ഫ. മ​നീ​ഷ ഗു​രു​നാ​ഥ് മ​ന്ദ്ഹ​രെ എ​ന്നി​വ​രു​മാ​യി ശി​വ​രാ​ജി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ട്.

സി.​ബി.​​ഐ ക​സ്റ്റ​ഡി​യി​ലു​ള്ള പു​ണെ​യി​ലെ ബ്യൂ​ട്ടി പാ​ർ​ല​ർ ഉ​ട​മ മ​നീ​ഷ വാ​ഗ്‌​മ​റെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ട​നി​ല​ക്കാ​രി​യാ​യി പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. പി.​വി. കു​ൽ​ക്ക​ർ​ണി​ക്ക് കെ​മി​സ്ട്രി ചോ​ദ്യ​പേ​പ്പ​റും മ​നീ​ഷ ഗു​രു​നാ​ഥ് മ​ന്ദ്ഹ​രെ​ക്ക് ബ​യോ​ള​ജി ചോ​ദ്യ​പേ​പ്പ​റും പൂ​ർ​ണ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​ൻ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു. ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്ത് ഇ​രു​വ​രും മ​നീ​ഷ വാ​ഗ്‌​മ​റെ​യും ചേ​ർ​ന്ന് ചോ​ദ്യ​പേ​പ്പ​ർ 10 ല​ക്ഷം രൂ​പ വ​രെ വാ​ങ്ങി മ​റി​ച്ചു​വി​ൽ​ക്കു​ക​യാ​യി​രു​ന്നു. പ​രീ​ക്ഷ​ക്ക് മു​മ്പ് വി​ദ്യാ​ർ​ഥി​ക​ളെ ഒ​ന്നി​ച്ചു​കൂ​ട്ടി ചോ​ദ്യ​ങ്ങ​ൾ മ​നഃ​പാ​ഠ​മാ​ക്കി​ക്കു​ന്ന പ്ര​ത്യേ​ക ക്ലാ​സു​ക​ളും ഇ​വ​ർ പു​ണെ​യി​ലെ വ​സ​തി​യി​ൽ വെ​ച്ച് ന​ട​ത്തി​യി​രു​ന്നു.

മ​നീ​ഷ വാ​ഗ്‌​മ​റെ വ​ഴി ചോ​ർ​ന്ന ചോ​ദ്യ​പേ​പ്പ​റു​ക​ൾ മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ഹ​ല്യാ​ന​ഗ​ർ, നാ​സി​ക് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും അ​വി​ടെ​യു​ള്ള ഏ​ജ​ന്റു​മാ​ർ വ​ഴി ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ലും രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ലു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്കും എ​ത്തു​ക​യാ​ണു​ണ്ടാ​യ​ത്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ടെ ഉ​റ​വി​ടം വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്നും മ​റ്റു പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും സി.​ബി.​ഐ കോ​ട​തി​യെ അ​റി​യി​ച്ചു.

പ​രീ​ക്ഷ കേ​ന്ദ്രം മാ​റ്റാ​ൻ അ​വ​സ​രം 21 വ​രെ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് യു.​ജി പു​നഃ​പ​രീ​ക്ഷ​യി​ൽ നി​ല​വി​ലെ വി​ലാ​സ​വും പ​രീ​ക്ഷ കേ​ന്ദ്ര​മു​ള്ള ന​ഗ​ര​വും മാ​റ്റം വ​രു​ത്തു​ന്ന​വ​ർ​ക്കു​ള്ള അ​വ​സ​രം ല​ഭി​ക്കു​ക മേ​യ് 21ന് ​രാ​ത്രി 11.50 വ​രെ. മ​റ്റു മാ​റ്റ​ങ്ങ​ൾ​ക്കു​ള്ള അ​വ​സ​രം ല​ഭി​ക്കി​ല്ല. ഒ​ന്നാ​മ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും മു​ൻ​ഗ​ണ​ന ന​ൽ​കാം. മാ​റ്റം വ​രു​ത്താ​ത്ത​വ​ർ​ക്ക് നേ​ര​ത്തേ തെ​ര​ഞ്ഞെ​ടു​ത്ത ന​ഗ​രം​ത​ന്നെ​യാ​കും ല​ഭി​ക്കു​ക. പു​നഃ​പ​രീ​ക്ഷ​യു​ടെ അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ ജൂ​ൺ 14 മു​ത​ൽ ല​ഭ്യ​മാ​കും.

Tags:    
News Summary - NEET paper leak: Coaching center owner arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.