ജോബ്​ ചിറ്റിലപ്പള്ളി വധം: പ്രതിയെ ഹൈകോടതി വെറുതെ വിട്ടു

കൊച്ചി: ജോബ്​ ചിറ്റിലപ്പള്ളി വധ കേസിൽ എറണാകുളം സി.ബി.​െഎ കോടതി ശിക്ഷിച്ച പ്രതി തുരുത്തിപ്പറമ്പ്‌ പന്തല്‍ക്കൂട്ടം രഘു കുമാറിനെ ഹൈകോടതി വെറുതെ വിട്ടു. മതിയായ തെളിവി​​​െൻറ അഭാവത്തിൽ ഇയാൾ കുറ്റക്കാരനല്ലെന്ന്​ കണ്ടാണ്​ വെറുതെ വിട്ടത്​.

കേസിൽ എറണാകുളം സി.ബി.​െഎ കോടതി രഘു കുമാറിനെ ഇരട്ട ജീവപര്യന്തത്തിന്​ ശിക്ഷിച്ചിരുന്നു. തുരുത്തിപ്പറമ്പ് വരപ്രസാദനാഥ പള്ളി വികാരിയായിരുന്ന ഫാദര്‍ ജോബ്​ ചിറ്റിലപ്പള്ളി 2004 ഓഗസ്റ്റ് 28ന്​ തിരുവോണ നാളിലാണ്​ കൊല്ലപ്പെട്ടത്. പള്ളിവരാന്തയിൽ വെച്ച്​ അദ്ദേഹത്തിന്​ കുത്തേൽക്കുകയായിരുന്നു.​

പൊലീസും, ക്രൈംബ്രാഞ്ചും അ​േന്വഷിച്ച ശേഷം കേസ്​ സി.ബി.​െഎക്കു വിടുകയായിരുന്നു. നേരത്തെ മറ്റൊരു കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്​ രഘു ക​ുമാർ. 2012 സെപ്​തംബർ 25നാണ്​ എറണാകുളം സി.ബി.​െഎ കോടതി രഘു കുമാറിനെ ശിക്ഷിച്ചത്​. കേസിൽ നൽകിയ അപ്പീലിലാണ്​ ഹൈകോടതി ഇദ്ദേഹത്തെ വെറുതെ വിട്ടത്​.

Tags:    
News Summary - job chittilappilli murder case; highcourt reliesed accused raghu kumar -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.