ജിഷ്ണുവിന്‍െറ മരണം കൊലക്കുറ്റം ചുമത്താന്‍ പൊലീസ് നിയമോപദേശം തേടുന്നു

തൃശൂര്‍: പാമ്പാടി നെഹ്റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കൊലക്കുറ്റം ചുമത്തുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടുന്നു. ചെയര്‍മാന്‍ പി. കൃഷ്ണദാസ്, മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി. വിശ്വനാഥന്‍െറ മകനും കോളജിലെ പി.ആര്‍.ഒയുമായ സഞ്ജിത്ത് വിശ്വനാഥന്‍, വൈസ് പ്രിന്‍സിപ്പല്‍ തുടങ്ങി അഞ്ചുപേര്‍ക്കെതിരെ കഴിഞ്ഞ ദിവസം പ്രേരണക്കുറ്റം, ഗൂഢാലോചന, മര്‍ദനം എന്നിങ്ങനെ എട്ട് വകുപ്പുകള്‍ ചുമത്തിയിരുന്നു.

കൃഷ്ണദാസ് അടക്കമുള്ളവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ബന്ധുക്കളുടെയും വിദ്യാര്‍ഥി സംഘടനകളുടെയും ആവശ്യം ശക്തമായ സാഹചര്യത്തിലാണ് നിയമോപദേശം തേടുന്നത്. 37 നാള്‍ മാനേജ്മെന്‍റ് വാദമായ ആത്മഹത്യയെന്ന അസ്വാഭാവിക കേസില്‍ പിടിച്ചുനിന്ന പൊലീസ് അപ്രതീക്ഷിതമായാണ് പ്രേരണക്കുറ്റമുള്‍പ്പെടെ ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പ്രേരണക്കുറ്റം നിലനില്‍ക്കുമെന്ന് നേരത്തേ പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു.

Tags:    
News Summary - jishnu's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.