സര്‍ക്കാര്‍ ധനസഹായം മന്ത്രി ടി.പി. രാമകൃഷ്ണന്‍ കൈമാറി

വളയം: നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തത്തെുടര്‍ന്ന് കോളജ് മാനേജ്മെന്‍റ് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തത് മാനേജ്മെന്‍റ് കുറ്റം ചെയ്തുവെന്നതിന്‍െറ സൂചനയാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. പി.ആര്‍.ഒ ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ക്കെതിരെ നടപടിയെടുത്തത് കുറ്റം ചെയ്തു എന്നതിനാലാണെന്നും മന്ത്രി പറഞ്ഞു. ഡിവൈ.എസ്.പി റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനാണ് കേസന്വേഷിക്കുന്നത്. കുറ്റവാളികള്‍ ആരായാലും നിയമത്തിനുമുന്നില്‍ കൊണ്ടുവരും.

ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് സംഭവത്തെ നോക്കിക്കാണുന്നത്. സര്‍ക്കാര്‍ ധനസഹായമായി കുടുംബത്തിനനുവദിച്ച 10 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി, ജിഷ്ണുവിന്‍െറ പിതാവിന് കൈമാറി. ഇ.കെ. വിജയന്‍ എം.എല്‍.എ, തഹസില്‍ദാര്‍ പി.കെ. സതീഷ്ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. സുമതി, പി.കെ. ശങ്കരന്‍, പി.പി. ചാത്തു, കെ.പി. പ്രതീഷ് എന്നിവര്‍ സംബന്ധിച്ചു.

Tags:    
News Summary - jishnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.