ഭരണകൂടത്തിൽ നിന്ന് നീതി നിഷേധമുണ്ടായെന്ന് കെ.കെ. ശ്രീജിത്ത്

തിരുവനന്തപുരം: ഭരണകൂടത്തിന്‍റെ ഭാഗത്തു നിന്ന് നീതി നിഷേധമുണ്ടായെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മാവൻ കെ.കെ. ശ്രീജിത്ത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ അതിയായ വിഷയമുണ്ട്. നിരാഹാര സമരം ഇടതു സാർക്കാറിനോ പാർട്ടിക്കോ എതിരല്ലായിരുന്നു. ഇക്കാര്യം പാർട്ടിയോട് വിശദീകരിക്കുമെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടി, സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കെ.കെ. ശ്രീജിത്തിനെ സി.പി.എമ്മിൽ നിന്ന്  തിങ്കളാഴ്ച പുറത്താക്കിയിരുന്നു. വണ്ണാർകണ്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ശ്രീജിത്തിനെ വളയം ലോക്കൽ കമ്മിറ്റിയുടെ  പ്രത്യേക നിർദേശത്തെ തുടർന്ന് ചേർന്ന ബ്രാഞ്ച് യോഗമാണ് പുറത്താക്കാൻ  തീരുമാനിച്ചത്. നടപടിക്ക് ലോക്കൽ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

നാദാപുരം ഏരിയ കമ്മിറ്റി കൂടി  പുറത്താക്കൽ നടപടി ശരിവെക്കേണ്ടതുണ്ട്. ഒരു വിശദീകരണവും തേടാതെയാണ് പാർട്ടി ശ്രീജിത്തിനെ പുറത്താക്കാൻ  നടപടിയെടുത്തത്. പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

Tags:    
News Summary - jishnu uncle kk sreejith react cpm action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT