ജിഷ്ണുവിന്‍െറ അമ്മക്ക് സാന്ത്വനവുമായി ഫാത്തിമ ഉമ്മയും കുടുംബവും

വളയം: ഏക മകന്‍െറ വേര്‍പാടില്‍ തളര്‍ന്ന ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്് സ്നേഹ സാന്ത്വനമേകാന്‍ ഫാത്തിമ ഉമ്മയും കുടുംബവുമത്തെി. തൃശൂര്‍ അത്തിക്കാവ് റോയല്‍ എന്‍ജിനീയറിങ് കോളജില്‍ ഹോസ്റ്റലിനോടുചേര്‍ന്ന കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ട രണ്ടാംവര്‍ഷ ബി.ടെക് വിദ്യാര്‍ഥി പാലക്കാട്ടെ കൂറ്റനാട് കരിമ്പയിലെ തടത്തില്‍പറമ്പില്‍ ഷഹീനിന്‍െറ (21) മാതാവ് ഫാത്തിമ ഉമ്മയും പിതാവ് ഹംസയും സഹോദരന്‍ ഷബീറും ബന്ധുക്കളുമാണ് പാമ്പാടി നെഹ്റു കോളജില്‍ മരണമടഞ്ഞ വളയം പൂവംവയലിലെ കിണറുള്ള പറമ്പത്ത് ജിഷ്ണു പ്രണോയിയുടെ വീട്ടിലത്തെിയത്.

നെഹ്റു കോളജ് വിദ്യാര്‍ഥി ഹോസ്റ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി പത്രങ്ങളില്‍ വായിച്ചറിഞ്ഞ ഫാത്തിമ ഉമ്മ ദൂരം എത്രയായാലും അവന്‍െറ മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിക്കണമെന്ന് നിശ്ചയിച്ചുറപ്പിക്കുകയായിരുന്നു. മകനോടും ഭര്‍ത്താവിനോടും കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ക്കും ഇതേ അഭിപ്രായമായിരുന്നു. മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വേദന ഈ ഉമ്മക്കറിയാമായിരുന്നു. ഒരുപാട് സ്വപ്നങ്ങള്‍ കണ്ടായിരുന്നു മകന്‍ ഷഹീനെ കോളജില്‍ ചേര്‍ത്തത്.

മരിച്ച ഷാഹിൻ
 

എന്നാല്‍, ഒരുദിനം അവന്‍െറ ചേതനയറ്റ ശരീരം കാണേണ്ടിവന്ന ഉമ്മക്ക് ആ വേദനയില്‍നിന്ന് ഇന്നും മുക്തിനേടാന്‍ കഴിഞ്ഞിട്ടില്ല. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ പാലക്കാട്ടെ വീട്ടില്‍നിന്നിറങ്ങിയ ഇവര്‍ വൈകീട്ട് അഞ്ചുമണിയോടെയാണ ്ജിഷ്ണുവിന്‍െറ വളയത്തെ വീട്ടിലത്തെിയത്.
മകന്‍െറ മരണത്തത്തെുടര്‍ന്ന് പക്ഷാഘാതം പിടിപെട്ട് ശരീരം തളര്‍ന്ന ഭര്‍ത്താവ് ഹംസ, നീണ്ട ചികിത്സകള്‍ക്കുശേഷം ഈയിടെയാണ് വീട്ടില്‍നിന്ന് പുറത്തിറങ്ങിത്തുടങ്ങിയത്. ജിഷ്ണുവിന്‍െറ അമ്മയെ കണ്ടതോടെ ഫാത്തിമ ഉമ്മ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവരെയും കണ്ണീരണിയിച്ചു. നീതിക്കുവേണ്ടി സ്വാശ്രയ മാനേജ്മെന്‍റുമായി കഴിഞ്ഞ രണ്ടുവര്‍ഷമായി സന്ധിയില്ലാത്ത പോരാട്ടത്തിലാണ് ഈ കുടുംബം.  

2015 ആഗസ്റ്റ് 21നാണ് കിണറ്റില്‍ മരിച്ചനിലയില്‍ ഷഹീനെ കണ്ടത്. കോളജില്‍നടന്ന ഓണാഘോഷ പരിപാടിക്കിടെയുണ്ടായ കശപിശയില്‍ അധികൃതര്‍ പൊലീസിനെ വിളിച്ചുവരുത്തുകയും ഇതിനിടയില്‍ ഷഹീനെ കാണാതാവുകയുമായിരുന്നു. പിന്നീട് കിണറ്റില്‍ വീണ് മരിച്ചെന്നുകാണിച്ച് വീട്ടുകാരെപ്പോലും അറിയിക്കാതെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഷഹീന്‍െറ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അബോധാവസ്ഥയില്‍ കിണറ്റില്‍വീണ് മരിച്ചെന്നാണുള്ളത്. നീതിക്കുവേണ്ടി ഇവര്‍ മുട്ടാത്ത വാതിലുകളില്ല.

മാറിവന്ന സര്‍ക്കാറുകള്‍ക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണം എങ്ങുമത്തെിയില്ല. ഷഹീന്‍െറ മരണവിവര മറിഞ്ഞ് മന്ത്രിമാരും ഉന്നതനേതാക്കളുമടക്കം എത്തി നീതിയുറപ്പാക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ളെന്ന് ഈ കുടുംബം പറയുന്നു. ഷഹീന്‍െറ മരണം ഇപ്പോള്‍ അന്വേഷിക്കുന്നത് ജിഷ്ണു പ്രണോയിയുടെ കേസന്വേഷിക്കുന്ന തൃശൂര്‍ ക്രൈംബ്രാഞ്ചാണ്.

Tags:    
News Summary - jishnu murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.