പ്ര​മാ​ദ കേ​സു​ക​ളി​ൽ പൊ​ലീ​സി​െൻറ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ ​പി​ഴ​വു​ക​ൾ സ​ർ​ക്കാ​റി​ന്​ കു​രു​ക്കാ​കു​ന്നു

കൊച്ചി: സംസ്ഥാനം ഏറെ ചർച്ചചെയ്ത പ്രമാദ കേസുകളിൽ പ്രാഥമികാന്വേഷണത്തിൽ പൊലീസ് വരുത്തുന്ന പിഴവുകൾ സർക്കാറിന് കുരുക്കായിമാറുന്നു. ഏറ്റവുമൊടുവിൽ ജിഷ്ണു പ്രണോയി കേസിൽ പ്രഥമ വിവരാന്വേഷണ റിപ്പോർട്ടിലെ പിഴവുകളാണ് പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കാനും അതുവഴി ജിഷ്ണുവി​െൻറ കുടുംബം തലസ്ഥാനത്ത് സമരവുമായി എത്താനും ഇടയാക്കിയത്.

ഇൗ സർക്കാറി​െൻറ തുടക്കകാലത്ത് ഏറെ ചർച്ചചെയ്ത ജിഷ കേസിലും പ്രാഥമികാന്വേഷണത്തിൽ പാളിച്ച പറ്റിയതായി വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. ജിഷ കേസിൽ തുടക്കം മുതലുണ്ടായ പാളിച്ചകൾ ഒടുവിൽ രണ്ട് ഡി.ജി.പിമാരുടെ കസേര തെറിപ്പിക്കുന്ന അവസ്ഥയിലെത്തിച്ചിരുന്നു. അന്നത്തെ ഡി.ജി.പിയായിരുന്ന ടി.പി. സെൻകുമാറി​െൻറ കസേര തെറിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ജിഷ കേസന്വേഷണം ശരിയായദിശയിൽ നടത്തിയില്ല എന്നതും ഉൾപ്പെടുത്തിയിരുന്നു. വിജിലൻസ് ഡി.ജി.പി തോമസ് ജേക്കബി​െൻറ കസേര തെറിച്ചതിൽ, ജിഷ കേസന്വേഷണവുമായി ബന്ധപ്പെട്ട് അനാവശ്യമായി റിപ്പോർട്ടയച്ചു എന്ന ആരോപണവും ഉൾപ്പെടുന്നു.

അതിനുശേഷം, ഏറെ ചർച്ചചെയ്യപ്പെട്ട നടിയെ ഉപദ്രവിക്കൽ കേസിലും പൊലീസി​െൻറ പ്രാഥമിക അന്വേഷണവീഴ്ച വിനയായിരുന്നു. മുഖ്യ പ്രതിയായ പൾസർ സുനി തുടക്കത്തിൽ രക്ഷപ്പെടാൻ കാരണം ഇയാളുടെ ഫോണിലേക്ക് അസമയത്ത് ചെന്ന ഫോൺ കാളായിരുന്നു. ഇയാളുടെ കൂട്ടാളിയിൽനിന്ന് കിട്ടിയ ഫോൺ നമ്പറിലേക്ക് മുൻകരുതലില്ലാതെ വിളിക്കുകയായിരുന്നു. അർധരാത്രി അസമയത്ത് അപരിചിത നമ്പറിൽനിന്ന് വിളിവന്നതോടെ അപകടം മണത്ത ഇയാൾ രക്ഷപ്പെടുകയും ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ മാറ്റുകയും ചെയ്തു. കായലിൽ മുങ്ങിത്തപ്പി ഫോൺ കണ്ടെടുക്കുന്നതിന് നാവികസേനയുടെവരെ സഹായം തേടിയെങ്കിലും ഇപ്പോഴും മുഖ്യതെളിവായ മൊബൈൽ ഫോൺ ലഭിക്കാത്തതിനാൽ കേസ് നടപടി അനിശ്ചിതത്വത്തിലാണ്.

തൊട്ടുപിന്നാലെ സി.എ വിദ്യാർഥിനി മിഷേൽ ഷാജി എറണാകുളം കായലിൽ മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിലും വീഴ്ച ആവർത്തിച്ചു. മകളെ കാണാനില്ലെന്നുപറഞ്ഞ് പരാതിയുമായി സ്എത്തിയവരോട് ഒന്നുകൂടി അന്വേഷിച്ച് നാളെ രാവിലെ വരാനായിരുന്നു സ്റ്റേഷനിൽനിന്ന് നിർേദശിച്ചത്. പിറ്റേദിവസം പെൺകുട്ടിയെ കായലിൽ മരിച്ചനിലയിൽ കാണുകയായിരുന്നു. പിന്നീട്, ഏറെ ബുദ്ധിമുട്ടി കലൂരിലെ ചർച്ചിലെയും റോഡ് സൈഡിലെ കെട്ടിടങ്ങളിലെയും കാമറ ദൃശ്യങ്ങൾ സംഘടിപ്പിച്ച്, മിഷേലിേൻറത് ആത്മഹത്യയാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും ഇതിനെതിരെ ബന്ധുക്കൾ ആരോപണവുമായി രംഗത്തുണ്ട്. എറണാകുളം മറൈൻഡ്രൈവിൽ നടന്ന ശിവസേനയുടെ സദാചാര ഗുണ്ടായിസം, വാളയാറിൽ സഹോദരിമാരുടെ മരണം, കുണ്ടറയിൽ പത്തുവയസ്സുകാരിയുടെ മരണം തുടങ്ങിയവയിലെ അേന്വഷണത്തിലെ പൊലീസ് വീഴ്ചയും സർക്കാറിന് നാണക്കേടുണ്ടാക്കിയിരുന്നു.

Tags:    
News Summary - jishnu murder case and other cases kerala police investigations are flopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.