വിലക്കുകള്‍ ലംഘിച്ച് അവരത്തെി; ജിഷ്ണുവിന്‍െറ  കുഴിമാടത്തില്‍ പൂ വിതറാന്‍

വളയം: ജിഷ്ണുവിന്‍െറ ഓര്‍മകളുമായി, വിലക്കുകള്‍ ലംഘിച്ച് അവരത്തെി; ഈറനണിഞ്ഞ കണ്ണുകളുമായി കുഴിമാടത്തില്‍ പൂവിതറാന്‍. പാമ്പാടി നെഹ്റു കോളജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ വളയം പൂവന്‍വയലിലെ വീട്ടില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സഹപാഠികള്‍ എത്തിയത്. വിദ്യാര്‍ഥിനികളടക്കം 35ഓളം പേരാണ് പ്രത്യേക ബസില്‍ ഇവിടെ എത്തിയത്. ജിഷ്ണുവിന്‍െറ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കോളജ് അധികൃതര്‍ വിലക്കിയതിനാല്‍ ജിഷ്ണുവിന്‍െറ സഹപാഠികള്‍ക്കോ കോളജിലെ മറ്റ് വിദ്യാര്‍ഥികള്‍ക്കോ അവന്‍െറ മുഖം അവസാനമായി കാണാന്‍ കഴിഞ്ഞിരുന്നില്ല. 
 കോപ്പിയടിക്കാത്ത അവനെ എന്തിന് ഡീബാര്‍ ചെയ്തെന്നാണ് ഒപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്. കോളജ് അധികൃതരെ പേടിച്ച് ഒറ്റപ്പാലത്ത് പുലര്‍ച്ചെയോടെ സംഗമിച്ച് മാതാപിതാക്കളുടെ സമ്മതത്തോടെ പുറപ്പെടുകയായിരുന്നു. ‘ഞങ്ങള്‍ തുടക്കക്കാരാണ് കുറച്ച് കഴിയുമ്പോള്‍ എല്ലാവരും ഞങ്ങളെ മറക്കും. അപ്പോള്‍ അവര്‍ പ്രതികാരം ചെയ്യും’ -ഭയപ്പാട് നിറഞ്ഞ വിദ്യാര്‍ഥികളുടെ പ്രതികരണം ഇങ്ങനെയായിരുന്നു. തളര്‍ന്നുകിടന്ന ജിഷ്ണുവിന്‍െറ മാതാപിതാക്കള്‍ക്ക് ഒരുപിടി ചോറും വാരിനല്‍കി, കുഴിമാടത്തില്‍ പൂക്കള്‍ വിതറി കണ്ണീര്‍ പൊഴിച്ച് മടങ്ങുന്ന സഹപാഠികള്‍ കണ്ടുനിന്ന നാട്ടുകാരുടെയും നൊമ്പരമായി.
 

Tags:    
News Summary - jishnu case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.