Posted On
date_range Updated On
date_range കനയ്യകുമാർ കോൺഗ്രസിൽ പോയത് നിർഭാഗ്യകരം -കാനം
കൊല്ലം: കനയ്യകുമാർ പാർട്ടി വിട്ട് കോൺഗ്രസിൽ പോയത് നിർഭാഗ്യകരമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കനയ്യ പാർട്ടിയെ വഞ്ചിച്ചതായി ജനറൽ സെക്രട്ടറി ഡി. രാജയുടെ പ്രതികരണത്തെപ്പറ്റി ചോദിച്ചപ്പോൾ വഞ്ചിച്ചതായി അഭിപ്രായമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലേക്ക് പോകിെല്ലന്നായിരുന്നു നേരത്തേ പറഞ്ഞത്. ബിഹാർ ഘടകവുമായി പ്രശ്നങ്ങളുണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചതാണ്. പിന്നെ എന്തു സംഭവിച്ചെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരാ തട്ടിപ്പു നടത്തുകയെന്ന് എങ്ങനെയറിയാൻ പറ്റുമെന്ന് പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. അറിയുമ്പോൾ അന്വേഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.