Posted On
date_range Updated On
date_range പിണറായി അധികാരം വെച്ചൊഴിയുന്നതാണ് ഉചിതം- വി.എം.സുധീരന്‍
തിരുവനന്തപുരം: പിണറായി വിജയൻ അധികാരം വെച്ചൊഴിയുന്നതാണ് ഉചിതമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരന്‍. പിണറായി ഭരണത്തി്ന്‍ കീഴില്‍ കേരളം അഴിമതിക്കാരുടെയും അക്രമികളുടെയും കുറ്റവാളികളുടെയും നാടായി മാറിയിരിക്കയാണ്. മുഖ്യമന്ത്രിതന്നെ ജന മനസാക്ഷിയുടേയും നിയമത്തിന്റേയും മുന്നില്‍ പ്രതിക്കൂട്ടിലാണ്.
ഭരണ-രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളില്‍ അഴിമതിക്കാരും കുറ്റവാളികളും പെരുകിയ തികഞ്ഞ ദുര്‍ഭരണമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. അഴിമതി പൂരിതവും കഴിവുകെട്ടതുമായ ഈ ജനദ്രോഹ ഭരണം തുടരുന്നത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണ്. ഭരണത്തില്‍ തുടരാനുള്ള അര്‍ഹത പരിപൂർണമായും നഷ്ടപ്പെട്ട പിണറായി ഇനിയും വൈകാതെ അധികാരം വെച്ചൊഴിയുന്നതാണ് ഏറ്റവും ഉചിതമെന്ന് വി.എം. സുധീരൻ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.