??.???. ????

ഹംസ തീവ്രനിലപാടുകാരൻ; വർഷങ്ങളായി പൊലീസ്​ നിരീക്ഷണത്തിൽ

ക​ണ്ണൂ​ർ: തീ​വ്ര​നി​ല​പാ​ടു​ക​ളു​ടെ പേ​രി​ൽ നേ​ര​ത്തേ​ത​ന്നെ ​സു​ര​ക്ഷാ ഏ​ജ​ൻ​സി​യു​െ​ട നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​യാ​ളാ​ണ്​ ​െഎ.​എ​സ്​ ബ​ന്ധ​ത്തി​​െൻറ പേ​രി​ൽ പി​ടി​യി​ലാ​യ ത​ല​ശ്ശേ​രി​യി​ലെ യു.​കെ. ഹം​സ. ​ഇ​യാ​ളെ പ​ല​കു​റി പൊ​ലീ​സ്​ വി​ളി​പ്പി​ച്ച്​ ചോ​ദ്യംെ​ച​യ്​​തി​ട്ടു​ണ്ട്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ ഇ​യാ​ളു​ടെ ത​ല​ശ്ശേ​രി​യി​ലെ വ​സ​തി​യി​ൽ എ​ൻ.​െ​എ.​എ സം​ഘം റെ​യ്​​ഡ്​ ന​ട​ത്തി​യി​രു​ന്നു. ത​ല​ശ്ശേ​രി പൊ​ലീ​സ്​ അ​റി​യാ​തെ​യാ​യി​രു​ന്നു ര​ഹ​സ്യ റെ​യ്​​ഡ്. വ​ർ​ഷ​ങ്ങ​ളാ​യി ര​ഹ​സ്യ പൊ​ലീ​സ്​ ഇ​യാ​ൾ​ക്ക്​ പി​ന്നാ​ലെ​യു​ണ്ട്. ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ ബ​ഹ്​​റൈ​നി​ൽ പാ​ച​ക​ക്കാ​ര​നാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ്​ തീ​വ്ര ആ​ശ​യ​ത്ത​ി​ലേ​ക്ക്​ നീ​ങ്ങി​യ​ത്. ’98ലാ​ണ്​ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ശേ​ഷം മ​ക്ക​ൾ​ക്കൊ​പ്പം ത​ല​ശ്ശേ​രി​യി​ൽ​ കാ​റ്റ​റി​ങ്​​ സ​ർ​വി​സ്​ ന​ട​ത്തു​ക​യാ​യി​രു​ന്നു. മി​ക​ച്ച പാ​ച​ക​ക്കാ​ര​നെ​ന്ന നി​ല​ക്ക്​ പേ​രെ​ടു​ത്ത്​ ‘ബി​രി​യാ​ണി ഹം​സ’​യെ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ട ഇ​ദ്ദേ​ഹം ത​​െൻറ തീ​വ്ര​നി​ല​പാ​ടു​ക​ൾ മ​റ​ച്ചു​വെ​ക്കാ​റി​ല്ല. ഇ​തേ​ക്കു​റി​ച്ച്​ പ​രി​ച​യ​ക്കാ​രു​മാ​യി സം​വാ​ദ​വും ത​ർ​ക്ക​വു​മൊ​ക്കെ പ​തി​വാ​ക്കി​യ ഇ​യാ​ളെ പ​ല​രും ‘താ​ലി​ബാ​ൻ ഹം​സ’​യെ​ന്നും വി​ളി​ക്കാ​റു​െ​ണ്ട​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. മ​ത​പ​ര​മാ​യി ഒൗ​പ​ചാ​രി​ക പ​ഠ​ന​മൊ​ന്നും ഇ​യാ​ൾ നേ​ടി​യി​ട്ടി​ല്ല. എ​ന്നാ​ൽ, അ​റ​ബി​വേ​ഷ​വും മ​റ്റു​മാ​യി പ​ണ്ഡി​ത​നെ​ന്ന പ്ര​തീ​തി​യു​ണ്ടാ​ക്കി. ത​​െൻറ തീ​വ്ര​നി​ല​പാ​ടു​ക​ൾ മ​റ​ച്ചു​വെ​ക്കു​ന്നി​ല്ലെ​ന്നും അ​താ​ണ്​ യ​ഥാ​ർ​ഥ ഇ​സ്​​ലാ​മെ​ന്നാ​ണ്​ ഇ​യാ​ൾ വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും ക​ണ്ണൂ​ർ ഡി​വൈ.​എ​സ്.​പി പി.​പി. സ​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു.  ​

െഎ.​എ​സ്​ വ​രു​ന്ന​തി​ന്​ മു​മ്പു​ത​ന്നെ ​െഎ.​എ​സ്​ മു​ന്നോ​ട്ടു​വെ​ക്കു​ന്ന തീ​​വ്ര ആ​ശ​യ​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ ആ​ളാ​ണ്​ താ​നെ​ന്നാ​ണ്​ ഇ​യാ​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദ്യം​​ചെ​യ്​​ത​പ്പോ​ൾ പ​റ​ഞ്ഞ​ത്. ബ​ഹ്​​റൈ​നി​ൽ​നി​ന്നും ക​ണ്ണൂ​രി​ൽ​നി​ന്നും ​െഎ.​എ​സി​ലേ​ക്ക്​ ആ​കൃ​ഷ്​​ട​രാ​യ​വ​രി​ൽ പ​ല​ർ​ക്കും ഹം​സ​യു​മാ​യി ബ​ന്ധ​മു​ണ്ട്.  െഎ.​എ​സി​ൽ ചേ​ർ​ന്ന്​ സി​റി​യ​യി​ലേ​ക്ക്​ പോ​യ മ​ല​യാ​ളി​ക​ളി​ൽ പ​ല​രും അ​വി​ടെ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ൻ പൊ​ലീ​സി​ന്​ ഒൗ​ദ്യോ​ഗി​ക  സം​വി​ധാ​ന​ങ്ങ​ളി​ല്ല.

മ​ല​യാ​ളി​ക​ളു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ സി​റി​യ​യി​ൽ​നി​ന്ന്​ ല​ഭി​ച്ച​ത്​ ഹം​സ​വ​ഴി​യാ​ണ്. സി​റി​യ​യി​ലേ​ക്ക്​ ക​ട​ക്കാ​ൻ ഹം​സ​യും ആ​ഗ്ര​ഹി​ച്ചി​രു​ന്നു. പൊ​ലീ​സ്​ നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തി​നാ​ൽ ഒ​ളി​ച്ചു​ക​ട​ക്കാ​ൻ സാ​ധി​ച്ചി​ല്ല. നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ൽ ​െഎ.​എ​സ്​ ബ​ന്ധ​ത്തി​ന്​ വ്യ​ക്ത​മാ​യ ​തെ​ളി​വു​ക​ൾ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​പ്പോ​ൾ ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും ഡി​വൈ.​എ​സ്.​പി പ​റ​ഞ്ഞു.

Tags:    
News Summary - ISIS Link: UK Hamsa is a highly flamable -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.