വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ണി​ക​ണ്ഠ​ന്റെ മൃ​ത​ദേ​ഹം കോ​ട്ട​പ്പു​റം കാ​മ​ത്ത് ലെ​യ്നി​ലെ വീ​ട്ടി​ൽ എ​ത്തി​ച്ച​പ്പോ​ൾ

ഉ​ള്ളു​പൊ​ള്ളി​ച്ച് മോ​ർ​ച്ച​റി​ക്ക് മു​ന്നി​ലെ കാ​ഴ്ച​ക​ൾ; ക​രി​ഞ്ഞ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​റ്റ​വ​രെ തേ​ടി ബ​ന്ധു​ക്ക​ൾ

തൃ​ശൂ​ർ: ‘ദി​സ് ഈ​സ് ദ ​​പ്ലേ​സ് വെ​യ​ർ ഡെ​ത്ത് റി​ജോ​യി​സ​സ് ടു ​കം ടു ​ദി എ​യ്ഡ് ഓ​ഫ് ലൈ​ഫ്’. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലെ ര​ണ്ട് ഒ​ട്ടോ​പ്സി റൂ​മു​ക​ൾ​ക്ക് മു​ന്നി​ലും പ​തി​ച്ചി​രി​ക്കു​ന്ന ആ​പ്ത​വാ​ക്യം. ശ​രി​ക്കും മ​ര​ണം ആ​ന​ന്ദി​ക്കു​ന്നി​ട​മാ​യി​രി​ക്കു​മോ പോ​സ്റ്റു​മോ​ർ​ട്ടം ടേ​ബി​ളു​ക​ൾ?. ചൊ​വ്വാ​ഴ്ച ​വൈ​കു​ന്നേ​രം മു​ത​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​വ​രെ അ​വി​ടു​ത്തെ കാ​ഴ്ച​ക​ൾ ആ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ത​രും.

ക​രി​ഞ്ഞ ശ​രീ​ര​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ ഉ​റ്റ​വ​രെ തേ​ടി​യു​ള്ള പ്രി​യ​പ്പെ​ട്ട​വ​രു​ടെ അ​ല​ച്ചി​ൽ ഹൃ​ദ​യ​മു​ള്ള​വ​ർ​ക്ക് ക​ണ്ടു​നി​ൽ​ക്കാ​നാ​വു​ന്ന​താ​യി​രു​ന്നി​ല്ല. ബു​ധ​നാ​ഴ്ച അ​തി​രാ​വി​ലെ ത​ന്നെ മോ​ർ​ച്ച​റി സ​ജീ​വ​മാ​യി. പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ളി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പൊ​തി​ഞ്ഞെ​ത്തി​ച്ച ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ മോ​ർ​ച്ച​റി കെ​ട്ടി​ട​ത്തി​ലെ ന​ടു​ത്ത​ള​ത്തി​ൽ തു​റ​ന്നു​വെ​ച്ചു. മാം​സ​മ​റ്റ് ക​രി​ഞ്ഞ എ​ല്ലു​ക​ൾ, ശ​രീ​ര ഭാ​ഗ​ങ്ങ​ൾ, ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ.... ഹൃ​ദ​യം നു​റു​ങ്ങി​യ കാ​ഴ്ച.

ഓ​രോ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ​ക്കും ന​മ്പ​റി​ട്ട് പ്ര​ത്യേ​കം കേ​സ് ഫ​യ​ലു​ക​ളാ​ക്കി വീ​ണ്ടും ബാ​ഗു​ക​ളി​ൽ ​പൊ​തി​ഞ്ഞു. അ​പ്പോ​ഴേ​ക്കും കാ​ണാ​താ​യ​വ​രെ അ​ന്വേ​ഷി​ച്ച് ബ​ന്ധു​ക്ക​ൾ എ​ത്തി​ത്തു​ട​ങ്ങി. പൊ​ലീ​സു​കാ​ർ പ്ലാ​സ്റ്റി​ക് പൊ​തി​ക​ൾ അ​വ​ർ​ക്കു​മു​ന്നി​ൽ തു​റ​ന്നു. ആ ​കാ​ഴ്ച ക​ണ്ട് പ​ല​രും വി​ള​റി ഭ​യ​ന്ന് പി​ൻ​മാ​റി, പ​ല​രും വാ​വി​ട്ട് ക​ര​ഞ്ഞു.

പ​ട​ക്ക​നി​ർ​മാ​ണ​ത്തി​ലേ​ർ​പ്പെ​ട്ട സ​ഹോ​ദ​ര​ൻ അ​ഭി​ജി​ത്തി​നെ അ​ന്വേ​ഷി​ച്ചാ​ണ് അ​നി​യ​ൻ അ​ഞ്ച​ലും സു​ഹൃ​ത്തു​ക്ക​ളും എ​ത്തി​യ​ത്. ഓ​രോ പൊ​തി​ക​ളും പൊ​ലീ​സു​കാ​ർ തു​റ​ന്ന് അ​ഞ്ച​ലി​നെ കാ​ട്ടി​ക്കൊ​ടു​ത്തു. അ​തെ​ല്ലാം പ്രാ​യ​മാ​യ​വ​രു​ടെ​യാ​ണെ​ന്നും അ​ഭി​ജി​ത്തി​ന്റെ ഏ​തു​ഭാ​ഗം ക​ണ്ടാ​ലും ത​നി​ക്ക് തി​രി​ച്ച​റി​യാ​മെ​ന്നും പ​റ​ഞ്ഞ് അ​ഞ്ച​ൽ നി​ന്നു. ഒ​ടു​വി​ൽ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​ക്ക് ത​ന്റെ ശ​രീ​ര സാ​മ്പി​ളും ന​ൽ​കി​യാ​ണ് അ​വ​ൻ മ​ട​ങ്ങി​യ​ത്. അ​ഭി​ജി​ത്ത് ജീ​വ​നോ​ടെ ഉ​ണ്ടാ​ക​ണേ എ​ന്ന പ്രാ​ർ​ഥ​ന​യി​ൽ.

ഉ​ച്ച​യോ​ടെ തി​രി​ച്ച​റി​ഞ്ഞ മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. തി​രി​ച്ച​റി​യാ​ത്ത ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലെ ഫ്രീ​സ​റി​ലേ​ക്ക് മാ​റ്റി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന ഫ​ലം വ​രു​മ്പോ​ൾ മാ​ത്ര​മേ ആ​രാ​കും അ​തെ​ന്ന് മ​ന​സ്സി​ലാ​കൂ.

Tags:    
News Summary - Scenes before the cremation morgue; Relatives search for loved ones among the charred body parts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.