മു​ണ്ട​ത്തി​ക്കോ​ട് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച സു​വി​ന്റെ വീ​ട്ടി​ൽ ന​ട​ന്ന സം​സ്കാ​ര ച​ട​ങ്ങി​ൽ​നി​ന്ന്

സുവിനെ ദുരന്തഭൂമിയിലെത്തിച്ചത് വെടിക്കെട്ട് സാമഗ്രി നിർമാണത്തോടുള്ള കമ്പം

എ​രു​മ​പ്പെ​ട്ടി: മു​ട്ടി​ക്ക​ലി​ലെ വ​ർ​ക്ക് ഷോ​പ്പി​ൽ ഓ​ട്ടോ പെ​യി​ന്റി​ങ് തൊ​ഴി​ലാ​ളി​യാ​യ സു​വി​ൻ വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി നി​ർ​മാ​ണ ജോ​ലി​യോ​ടു​ള്ള ക​മ്പം കാ​ര​ണ​മാ​ണ് മു​ണ്ട​ത്തി​കോ​ട് വെ​ടി​ക്കെ​ട്ട് നി​ർ​മാ​ണ​ശാ​ല​യി​ലെ​ത്തി​യ​ത്. പ്ര​മു​ഖ പൂ​ര​ങ്ങ​ളു​ടെ വെ​ടി​ക്കോ​പ്പ് നി​ർ​മാ​ണ ജോ​ലി​ക​ളി​ലാ​ണ് സു​വി​ൻ പ​ങ്കാ​ളി​യാ​വാ​റു​ള്ള​ത്. തൃ​ശൂ​ർ പൂ​രം വെ​ടി​ക്കോ​പ്പ് നി​ർ​മാ​ണ ജോ​ലി​ക​ളി​ൽ കു​ണ്ട​ന്നൂ​രി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം എ​ല്ലാ​വ​ർ​ഷ​വും പ​ങ്കെ​ടു​ക്കാ​റു​ണ്ട്. ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ വെ​ടി​ക്കോ​പ്പ് നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്കാ​യി ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് വീ​ട്ടു​കാ​രോ​ട് യാ​ത്ര​പ​റ​ഞ്ഞ് ഇ​റ​ങ്ങു​മ്പോ​ൾ അ​ത് മ​ര​ണ​ത്തി​ലേ​ക്കാ​കു​മെ​ന്ന് ക​രു​തി​യി​ല്ല. പ​ക്ഷേ, വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ഗ്രാ​മ​മാ​യ കു​ണ്ട​ന്നൂ​രി​നെ ക​ണ്ണീ​രി​ലാ​ഴ്‌​ത്തി സു​വി​ൻ ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യി.

മു​ണ്ട​ത്തി​ക്കോ​ട്ടെ ദു​ര​ന്ത​മ​റി​ഞ്ഞ സ​മ​യം മു​ത​ൽ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ആ​ശ​ങ്ക​യി​ലും മ​ന​മു​രു​കി​യു​ള്ള പ്രാ​ർ​ഥ​ന​യി​ലു​മാ​യി​രു​ന്നു. എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​ക​ളെ വി​ഫ​ല​മാ​ക്കി ചൊ​വ്വാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ സു​വി​ന്റെ ച​ല​ന​മ​റ്റ പാ​തി മൃ​ത​ദേ​ഹ​മാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. ശ​രീ​ര​ത്തി​ന്റെ അ​ര​ക്കു​താ​ഴെ സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​വീ​ട്ടി​ൽ ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം ചെ​റു​തു​രു​ത്തി ശ്മ​ശാ​ന​ത്തി​ൽ സം​സ്‌​ക​രി​ച്ചു. കു​ണ്ട​ന്നൂ​ർ മു​തു​കാ​ട്ടി​ൽ വീ​ട്ടി​ൽ വി​ജ​യ​ൻ- സു​ലോ​ച​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: അ​ഞ്ജു. മ​ക​ൻ: നി​ര​ഞ്ജ​ൻ. സ​ഹോ​ദ​രി: സു​മ. കു​ന്നം​കു​ള​ത്തെ സ്ഥാ​നാ​ർ​ഥി​ക​ളാ​യ എ.​സി. മൊ​യ്തീ​ൻ എം.​എ​ൽ.​എ​യും പി.​ടി. അ​ജ​യ് മോ​ഹ​നും വീ​ട്ടി​ലെ​ത്തി അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. 

Tags:    
News Summary - passion for making fireworks brought him to the disaster site

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.