ഭവന നിർമാണ ക്രമക്കേട്: ആറുമാസം തടവും 2,000 രൂപ പിഴയും

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ പള്ളിവാസൽ പഞ്ചായത്തിലെ മൈത്രി ഭവന നിർമാണ പദ്ധതിയിൽ ക്രമക്കേട് നടത്തിയ കുറ്റത്തിന് പ്രതിയായ മുരുകനെ ആറുമാസം തടവിനും2,000 രൂപ പിഴ ഒടുക്കുന്നതിനും മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് ശിക്ഷിച്ചു. 1998-2003 കാലഘട്ടത്തിൽ സർക്കാരിന്റെ ഗോൾഡൻ ജൂബിലി മൈത്രി ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് പള്ളിവാസൽ പഞ്ചായത്തിലെ പള്ളിവാസൽ സ്വദേശിയായ മുരുകൻ വീട് വെക്കുന്നതിനുള്ള വ്യാജ രേഖകൾ ഹാജരാക്കി,34,300-രൂപ ഗ്രാന്റ് കൈപ്പറ്റിയിരുന്നു.

അതിനുശേഷം വീട് വെക്കാതെ തിരിമറി നടത്തിയ കേസിലാണ് പ്രതിയായ മുരുകൻ കുറ്റക്കാരനാണെന്ന മൂവാറ്റുപുഴ വിജിലൻസ് കോടതി കണ്ടെത്തിയത്. ഇടുക്കി വിജിലൻസ് യൂണിറ്റ് മുൻ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം. രാധാകൃഷ്ണൻ നായരാണ് കോസ് രജിസ്റ്റർ ചെയ്തതത്. ഇൻസ്പെക്ടർമാരായിരുന്ന എസ്. ബാലചന്ദ്രൻ നായർ, വി. വിജയൻ, ജോൺസൻ ജോസഫ്, കെ.വി. ജോസഫ് എന്നിവർ അന്വേഷണം നടത്തി.

മുൻ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.ടി. കൃഷ്ണൻ കുട്ടി കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയെ കുറ്റക്കാരനാണെന്ന്മൂവാറ്റുപുഴ വിജിലൻസ് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വി.എ സരിത ഹാജരായി.

Tags:    
News Summary - Irregular construction of houses: Sentenced to six months imprisonment and a fine of Rs.2,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.