ക്രൈസ്തവര്‍ക്ക് നേരെയുള്ള സംഘടിത ആക്രമണങ്ങളെ നേരിടുക: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട: ക്രൈസ്തവര്‍ക്ക് നേരെ ഇപ്പോള്‍ ഭാരതത്തില്‍ നടക്കുന്ന സംഘടിത ആക്രമണങ്ങളെ ജാഗ്രതയോടെ നേരിടണമെന്ന് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. കല്ലേറ്റുംകര പാക്‌സില്‍ നടന്ന വൈദിക സംഗമത്തിലാണ് ബിഷപി​​​െൻറ ആഹ്വാനം. ക്രൈസ്തവ സമൂഹം പരിശുദ്ധവും പരിപാവനവും പവിത്രവുമായി കരുതുന്ന കുമ്പസാരം എന്ന കൂദാശ നിരോധിക്കണം എന്നാവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍ ചെയര്‍മാന്‍ രേഖ ശര്‍മ 2018 ജൂലൈ 27 ന്  കേന്ദ്രസര്‍ക്കാരിനു നല്‍കിയ ശുപാര്‍ശ തികച്ചും അപലപനീയമാണ്.

സമൂഹത്തില്‍ പ്രത്യേകിച്ചു കേരളത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തി സംഘര്‍ഷങ്ങള്‍ സൃഷ്​ടിക്കാനും അതുവഴി ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി ഭരിക്കാനും ക്രൈസ്തവ സമൂഹത്തില്‍ ഭിന്നത സൃഷ്​ടിച്ച് വിശ്വാസം തകര്‍ക്കാനുമുള്ള ഇത്തരം പദ്ധതികള്‍ നിക്ഷിപ്ത താല്‍പര്യത്തോടെ നടക്കുന്ന നിഗൂഢ അജന്‍ഡകളുടെ ഭാഗമാണെന്നതില്‍ സംശയമില്ല എന്ന് ബിഷപ് പറഞ്ഞു. വ്യക്തിപരമായ അധിക്ഷേപങ്ങളും മതവിശ്വാസങ്ങളിലും ആചാരങ്ങളിലും ഉള്ള കടന്നുകയറ്റങ്ങളും ചില സമുദായങ്ങളെ തിരഞ്ഞുപിടിച്ച് വിരോധം തീര്‍ക്കലും ഇന്ത്യന്‍ ഭരണഘടന മതങ്ങള്‍ക്കു നല്‍കുന്ന അവകാശങ്ങളുടെ കടുത്ത ലംഘനമാണ്. ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്ത മതേതരത്വവും ബഹുസ്വരതയും സഹിഷ്ണുതയും കാറ്റില്‍ പറത്തിക്കൊണ്ടുള്ള നീക്കങ്ങള്‍ എതിര്‍ക്കപെടേണ്ടതാണ്.

വനിതാ കമ്മീഷ​​​െൻറ അപക്വവും വിചിത്രവും വികലവുമായ ഇത്തരം സമീപനങ്ങളെ നിയന്ത്രിക്കേണ്ടതും നിരോധിക്കേണ്ടതും ഭാരതത്തി​​​െൻറ സുസ്ഥിരമായ ഭാവിക്ക് അത്യന്താപേക്ഷിതമാണ്.ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ നൂറ്റാണ്ടുകളായി സഭയില്‍ നിലനില്‍ക്കുന്ന കുമ്പസാരത്തെയും അതി​​​െൻറ ദൈവശാസ്ത്രപരവും ധാര്‍മികവും മനഃശാസ്ത്രപരവുമായ വശങ്ങളെയും ചോദ്യം ചെയ്യുന്നതും വിശ്വാസികളുടെ മനസില്‍ വിവിധങ്ങളായ ആശങ്കകള്‍ സൃഷ്​ടിക്കുന്നതും ക്രിസ്തീയ മൂല്യങ്ങളെ താറടിച്ചു കാണിക്കുന്നതും പൗരോഹിത്യത്തി​​​െൻറ വിശ്വാസ്യതയും ശ്രേഷ്ഠതയും മഹിമയും അവഹേളിക്കുന്നതും തീര്‍ച്ചയായും നിര്‍ഭാഗ്യകരമാണ്.

സഭക്കെതിരെ സാമാന്യബുദ്ധിക്കും നീതിക്കും ന്യായത്തിനും നിരക്കാത്ത നിര്‍ദ്ദേശങ്ങള്‍ സമൂഹത്തി​​​െൻറ സംരക്ഷകരാകേണ്ട അധികാരികളും ഭരണഘടനാ സ്ഥാപനങ്ങളും നേതാക്കന്മാരും മുന്നോട്ടുവെക്കുന്നത് അത്യന്തം ആശങ്കാജനകമാണ് എന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. ഇടവകകള്‍ തോറും പ്രതിഷേധ പരിപാടികള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാനും ദേവാലയങ്ങളിലും സഥാപനങ്ങളിലും സന്യസ്ത ഭവനങ്ങളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തുവാനും ബിഷപ്പ് പോളി കണ്ണൂക്കാടന്‍  ആഹ്വനം ചെയ്തു.

Tags:    
News Summary - irinjalakuda bishop house Mar Pauly Kannookadan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.