തിരുവനന്തപുരം: കേരള പൊലീസ് െഎ.പി.എസ് അസോസിയേഷനിൽ ഉടൻ േനതൃമാറ്റമില്ല. തിങ്കളാഴ്ച ചേർന്ന അസോസിയേഷൻ യോഗമാണ് നിലവിലെ നേതൃത്വം തുടരേട്ടയെന്ന തീരുമാനം കൈക്കൊണ്ടത്. ഇതു നേതൃമാറ്റത്തിനായി നീക്കം നടത്തിയ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിലെ സംഘത്തിന് കനത്ത തിരിച്ചടിയായി. അസോസിയേഷന് പുതിയ നിയമാവലിയുണ്ടാക്കണമെന്നും ഭാരവാഹികളെ നിശ്ചയിക്കണമെന്നുമുള്ള ആവശ്യമായിരുന്നു ഇൗ വിഭാഗം ഉന്നയിച്ചിരുന്നത്.
അസോസിയേഷെൻറ പ്രസിഡൻറിനെയും സെക്രട്ടറിയെയും വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന തരത്തിൽ പരിഷ്കരിച്ച ബൈലോയുടെ കരട് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്തിരുന്നെങ്കിലും വാർഷിക ജനറൽ ബോഡി വിളിക്കാതെ ബൈലോ പരിഷ്കരണം സാധ്യമല്ലെന്ന് സെക്രട്ടറി പി. പ്രകാശ് യോഗത്തിൽ വ്യക്തമാക്കിയതോടെയാണ് നീക്കം പൊളിഞ്ഞത്. സെക്രട്ടറിയുടെ നിലപാടിനെ മുതിർന്ന അംഗങ്ങളിൽ പലരും പിന്തുണച്ചു. യോഗത്തിൽ വിതരണം ചെയ്ത കരട് ബൈലോയിലെ തെറ്റുകൾ ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇതിനെത്തുടർന്ന് ബൈലോ പരിഷ്കരണത്തെക്കുറിച്ച് പഠിക്കാൻ ഐ.ജി ബൽറാംകുമാർ ഉപാധ്യായയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെയും യോഗം നിയോഗിച്ചു.
വർഷങ്ങളായി തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറോ തിരുവനന്തപുരം റേഞ്ച് െഎ.ജിയോയാണ് അസോസിയേഷൻ സെക്രട്ടറി സ്ഥാനം വഹിക്കുന്നത്. യോഗത്തിൽ പങ്കെടുക്കുന്ന മുതിർന്ന ഉദ്യോഗസ്ഥനാണ് പ്രസിഡൻറ് സ്ഥാനം അലങ്കരിക്കുന്നതും. ഇതുമാറ്റി സ്ഥിരം പ്രസിഡൻറിനെയും സെക്രട്ടറിയെയും വോട്ടെടുപ്പിലൂടെ െതരഞ്ഞെടുക്കാനാണ് ഒരുവിഭാഗം ശ്രമം നടത്തിയത്. എന്നാൽ, സംഘടനയെ സൊസൈറ്റിയായി രജിസ്റ്റർ ചെയ്താൽ ചാർട്ടേർഡ് അക്കൗണ്ടിനെ നിയോഗിച്ച് വാർഷിക കണക്കുകൾ നൽകണമെന്നും അംഗങ്ങളാരെങ്കിലും തെറ്റ് ചെയ്താൽ അസോസിയേഷൻ സമാധാനം പറയേണ്ടി വരുമെന്നും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. അതോടെ ഐ.പി.എസ് അസോസിയേഷൻ രജിസ്റ്റർ ചെയ്യാനുള്ള നീക്കവും ഫലംകണ്ടില്ല.
സെപ്റ്റംബർ 16ന് ജനറൽ ബോഡി വിളിക്കണമെന്ന ആവശ്യം ഒരു വിഭാഗം മുന്നോട്ട് െവച്ചെങ്കിലും അടുത്തയോഗം ഒക്ടോബറിൽ വിളിക്കുമെന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു.പൊലീസിലെ ദാസ്യപ്പണി സംബന്ധിച്ച് ചർച്ച ചെയ്യാൻ െഎ.പി.എസ് അസോസിയേഷൻ യോഗം വിളിക്കണമെന്ന ആവശ്യമായിരുന്നു വിമത വിഭാഗം നേരത്തേ ഉന്നയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.