Posted On
date_range Updated On
date_range കെ.പി.സി.സി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യവുമായി ഐ.എൻ.ടി.യു.സി
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനെ മാറ്റണമെന്ന് ആവശ്യവുമായി ഐ.എൻ.ടി.യു.സി. സമഗ്രമായ മാറ്റമാണ് കോൺഗ്രസ് നേതൃത്വത്തിൽ വേണ്ടതെന്ന് സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിനെ ചൊല്ലിയുള്ള തർക്കം അനാവശ്യ സന്ദേശമാണ് നൽകിയത്. കുറച്ചുകാലമായി കോൺഗ്രസിൽ നടക്കുന്നത് വീതംവെപ്പും ഗ്രൂപ്പ് പ്രവർത്തനവുമാണ്. ജാതി സംഘടനകളെ ഭയന്ന് നിൽക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
വി.ഡി. സതീശൻ പ്രതിപക്ഷ നേതാവാകുന്നതോടെ കോൺഗ്രസിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും ചന്ദ്രശേഖരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.