നാട്ടിലേക്ക് മടങ്ങണം; മലപ്പുറത്ത് അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം

മലപ്പുറം: ലോക്ഡൗൺ നിലനിൽക്കെ മലപ്പുറം ചട്ടിപ്പറമ്പിൽ നൂറോളം അന്തർ സംസ്ഥാന തൊഴിലാളികൾ വ്യാഴാഴ്ച രാവിലെ റോഡില ിറങ്ങി പ്രതിഷേധ പ്രകടനം നടത്തി. നാട്ടിലേക്ക് മടങ്ങണമെന്നായിരുന്നു ആവശ്യം.

പ്രകടനം അവസാനിപ്പിച്ച് താമസ സ്ഥലങ്ങളിലേക്ക് പോവാൻ കൂട്ടാക്കാതിരുന്ന ഇവരെ ലാത്തിവീശിയാണ് പൊലീസ് പിരിച്ചുവിട്ടത്. നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തൊഴിലാളികൾക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. സ്ഥലത്ത് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Tags:    
News Summary - Interstate Labors Stage Protest in Malappuram-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.