കണ്ണൂർ: രാജ്യാന്തര കയാക്കിങ് മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചവർക്ക് നാലുമാസം പിന്നിട്ടിട്ടും സമ്മാനത്തുക നൽകിയില്ല. കഴിഞ്ഞ ഡിസംബർ 28ന് കോഴിക്കോട് ബേപ്പൂരിൽ നടന്ന അന്താരാഷ്ട്ര ജലമേളയിലാണ് രാജ്യാന്തര കയാക്കിങ് മത്സരം നടത്തിയത്. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി 40 ഓളം താരങ്ങൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.
ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും പഞ്ചായത്തും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ടൂറിസം മന്ത്രിയായിരുന്ന മുഹമ്മദ് റിയാസടക്കം ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തിരുന്നു. മത്സരശേഷം സമ്മാനത്തുക പിന്നീട് നൽകുമെന്നറിയിച്ചെങ്കിലും നൽകിയില്ല. ലക്ഷക്കണക്കിന് രൂപ സമ്മാനത്തുകയായി നൽകാനുണ്ടെന്നാണ് വിവരം. കണ്ണൂർ മാടായി പുതിയങ്ങാടിയിലെ ഏണ്ടിയിൽ ജാസ്മിൻ, മക്കളായ സ്വാലിഹ, സമീഹ, ധർമടത്തെ അപർണ, ആലപ്പുഴ കുട്ടനാട് സ്വദേശികളായ സഞ്ജയ് കൃഷ്ണ, സൂരജ്, റിജോ തുടങ്ങിയവർക്ക് സമ്മാനത്തുക ലഭിക്കാനുണ്ട്. 97,000 രൂപ ജാസ്മിനും മക്കൾക്കും കിട്ടാനുണ്ട്.
മറ്റുജില്ലയിലുള്ളവർക്ക് 35,000 മുതൽ 52,000 രൂപവരെയും അതിനു മുകളിലും സമ്മാനത്തുക കിട്ടാനുണ്ട്. ഇവർ തുക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാനിരിക്കുകയാണ്. ഒപ്പം നിയമ പോരാട്ടത്തിനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.