അർപ്പിത ആശ്രയ കേന്ദ്രത്തിലെ അന്തേവാസികളെ മാറ്റുന്നു

അന്തേവാസിയെ മർദ്ദിച്ച സംഭവം; ആശ്രയ കേന്ദ്രം അടപ്പിച്ചു

അഞ്ചൽ: അന്തേവാസിയെ മർദ്ദിച്ചതിനെ തുടർന്ന്​ വിവാദത്തിലായ അഞ്ചൽ അർപ്പിത ആശ്രയ കേന്ദ്രം അധികൃതർ അടപ്പിച്ചു. നിയമ വിരുദ്ധമായാണ് ആശ്രയകേന്ദ്രം പ്രവർത്തിക്കുന്നതെന്ന് സാമൂഹിക നീതി വകുപ്പിന്‍റെ റിപ്പോർട്ട് കിട്ടിയതിനെത്തുടർന്ന് കൊല്ലം ജില്ല കലക്ടർ സ്ഥാപനം 24 മണിക്കൂറിനകം അടച്ചുപൂട്ടാൻ നിർദ്ദേശിച്ചു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ആശ്രയകേന്ദ്രം സെക്രട്ടറി അഞ്ചൽ ടി.സജീവന് നൽകിയിരുന്നു.

ഇതേത്തുടർന്ന് ജില്ല സാമൂഹിക നീതി വകുപ്പ് മേധാവി കെ.കെ ഉഷ, പുനലൂർ തഹസീൽദാർ, അഞ്ചൽ പൊലീസ് സബ് ഇൻസ്പെക്ടർ ജ്യോതിസ് എന്നിവരുടെ നേതൃത്വത്തിൽ അന്തേവാസികളെ ഏറ്റെടുത്തു. ഇവരെ കലയപുരം സങ്കേതത്തിലേക്കാണ് മാറ്റിയത്​. 

Tags:    
News Summary - Inmate assault incident; arpitha shelter home was closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.