ഐ.എൻ.എൽ: പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്: ഐ.എൻ.എല്ലിൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ആരുടെയും അംഗത്വം തടഞ്ഞിട്ടില്ലെന്നും അപേക്ഷിക്കുന്നവർക്ക് അംഗത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ നടപടികളുമായി മുന്നോട്ടുപോകും. പാർട്ടിയിൽ നിന്ന് പുറത്തുപോയവർക്ക് എന്തും വിളിച്ചുപറയാം. പാർട്ടിക്ക് അകത്തുള്ളവരോട് മറുപടി പറയേണ്ട ബാധ്യത മാത്രമേ നമുക്കുള്ളൂ. പുറത്തുപോയ ആർക്കെങ്കിലും അംഗത്വം ആവശ്യമുണ്ടെങ്കിൽ അപേക്ഷ നൽകിയാൽ പരിശോധിക്കും. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്താത്തവർക്ക് അംഗത്വം നൽകും -മന്ത്രി വ്യക്തമാക്കി.

ഐ.​എ​ൻ.​എ​ൽ ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം ലം​ഘി​ച്ച്​ സം​സ്ഥാ​ന കൗ​ൺ​സി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത എ.​പി. അ​ബ്​​ദു​ൽ വ​ഹാ​ബി​നും സെ​ക്ര​ട്ട​റി നാ​സ​ർ​കോ​യ ത​ങ്ങ​ൾ​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി‍ന്റെ ഭാ​ഗ​മാ​യി കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്​ അ​യ​ച്ചിരിക്കുകയാണ്. അ​ഡ്​​ഹോ​ക്​ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടി‍ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ശേ​ഷം ഇ​രു​വ​രെ​യും പു​റ​ത്താ​ക്കാ​നാ​ണ്​ നീ​ക്കം.

നി​യ​മ​വി​രു​ദ്ധ​മാ​യി വി​ളി​ച്ചു​കൂ​ട്ടി​യ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കും. ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം ത​ള്ളി വ​ഹാ​ബ്​ പ​ക്ഷം വ്യാ​ഴാ​ഴ്ച കോ​ഴി​ക്കോ​ട്ട്​​ സം​സ്ഥാ​ന കൗ​ൺ​സി​ൽ ചേ​ർ​ന്ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ദേ​ശീ​യ ക​മ്മി​റ്റി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച അ​ബ്​​ദു​ൽ വ​ഹാ​ബ്​ സം​സ്ഥാ​ന നേ​താ​ക്ക​ൾ ത​ന്നെ​യാ​ണ്​ ദേ​ശീ​യ ക​മ്മി​റ്റി​യെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ദേ​ശീ​യ നേ​തൃ​ത്വം പി​രി​ച്ചു​വി​ട്ട പ്ര​വ​ർ​ത്ത​ക സ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റ്​ എ​ന്ന നി​ല​യി​ൽ വ​ഹാ​ബി​ന്​ കൗ​ൺ​സി​ൽ വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യാ​ണ്​ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്​ അ​യ​ച്ച​ത്. ഇ​തി​ന്​ വ്യ​ക്​​ത​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ വ​ഹാ​ബി​നെ​യും നാ​സ​ർ​കോ​യ ത​ങ്ങ​ളെ​യും പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കാ​നാ​ണ്​​ തീ​രു​മാ​നം. വ​ഹാ​ബ്​ വി​ഭാ​ഗം പാ​ർ​ട്ടി​യു​ടെ പേ​രും കൊ​ടി​യും ദു​രു​പ​യോ​ഗം ​ചെ​യ്യു​ന്ന​തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്.

Tags:    
News Summary - INL: Minister Ahmed Devarkovil says action will be taken against those who carried out anti-party activities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.