ഇന്ത്യയൊട്ടുക്കും രാജ്യത്തിനു പുറത്തും ലക്ഷക്കണക്കിന് ആരാധകരുള്ള ‘അബ് തും ഹി ഹോ’ ഗായകൻ സംവിധായക കുപ്പായമണിയുന്നു. കാട്ടിൽ നടക്കുന്ന ഒരു ത്രില്ലർ കഥയുമായാണ് ബോളിവുഡ് ഗായകൻ അർജിത് സിങ്ങിന്റെ വരവ്. എഴുത്തിലും അർജിത് ഉണ്ട്. പാൻ ഇന്ത്യ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കുന്ന ചിത്രത്തിന് ആരാധകർ പിന്തുണ നൽകുമെന്നാണ് അർജിതിന്റെ പ്രതീക്ഷ.
രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള ഗായകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന അർജിത് രണ്ടു തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. പത്മശ്രീയും ബഹുമതിയുമുണ്ട്. ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെട്ട ഇന്ത്യൻ കലാകാരനെന്ന റെക്കോഡും ഈ 38കാരന്റെ സ്വന്തമാണ്. ഇതിനുപുറമെ, ഓഡിയോ പ്ലാറ്റ്ഫോമായ ‘സ്പോട്ടിഫൈ’യിൽ ആഗോള തലത്തിൽ ഏറ്റവും കൂടുതൽ പേർ ഫോളോ ചെയ്യുന്നയാളും ഇദ്ദേഹം തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.