ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സെൻസസ്: പ്രീ-ടെസ്റ്റിന് കവരത്തിയിൽ തുടക്കം

തിരുവനന്തപുരം: 2027 സെൻസസിന്റെ ഒന്നാം ഘട്ടമായ വീടുകളുടെ പട്ടിക തയാറാക്കലും വീടുകളുടെ സെൻസസും നടത്തുന്നതിന് മുന്നോടിയായ പ്രീ-ടെസ്റ്റ് പ്രവർത്തനങ്ങൾ ലക്ഷദ്വീപിലെ കവരത്തിയിൽ ആരംഭിച്ചു.

സെൻസസ് 2027ന്റെ മുന്നോടിയായ റിഹേഴ്സലാണ് പ്രീ ടെസ്റ്റ്. സെൻസസ് പ്രവർത്തനങ്ങളുടെ സുഗമമായ നിർവഹണം ഉറപ്പാക്കാൻ ഉപയോഗിക്കേണ്ട ആപ്പുകളും സോഫ്റ്റ്‌വെയറുകളും പരിശോധിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

കവരത്തിയിൽ 2025 നവംബർ 10 മുതൽ 30 വരെ തെരഞ്ഞെടുക്കപ്പെട്ട സെൻസസ് എന്യൂമറേറ്റർമാർ വീടുകൾ സന്ദർശിച്ച് കണക്കെടുപ്പ് നടത്തും. 

Tags:    
News Summary - India's first digital census: Pre-test begins in Kavaratti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.