സി.പി.എമ്മിൽ ചേർന്ന യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ എ.കെ.ജി സെന്ററിൽ നൽകിയ സ്വീക്രണത്തിൽ സംസാരിക്കുന്നു
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ സി.പി.എമ്മിൽ ചേർന്നു. എ.കെ.ജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചുവന്ന ഷാൾ അണിയിച്ച് നുസൂറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി വി.എസ്. ജോയി, സംസ്ഥാന കമ്മിറ്റി അംഗം എ.എ. റഹീം എം.പി, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരും സന്നിഹിരായി.
നാല് വോട്ടിനുവേണ്ടി വർഗീയശക്തികളുമായി കോൺഗ്രസ് കൂട്ടുകൂടുകയാണെന്നും മതേതര ആശയങ്ങളെ പ്രണയിച്ചുകൊണ്ട് കോൺഗ്രസിൽ തുടരാനാവില്ലെന്ന് ബോധ്യംവന്നതിനാലാണ് പാർട്ടി വിട്ടതെന്നും നുസൂർ പറഞ്ഞു. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെന്ന നിലയിലാണ് സി.പി.എമ്മിൽ ചേർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.