സംസ്​ഥാനത്ത്​ വിവിധ ജില്ലകളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ആലപ്പുഴ: സംസ്​ഥാനത്ത്​ വിവിധ ജില്ലകളിൽ സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. ആലപ്പുഴയിൽ ധനമന്ത്രി ടി.എം. തോമസ്​ ഐസക്​, ഇടുക്കിയിൽ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി, കോട്ടയത്ത്​ മന്ത്രി പി. തിലോത്തമന്‍, മലപ്പുറത്ത്​ റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ ഒ. ഹംസ എന്നിവർ ദേശീയ പതാക ഉയര്‍ത്തി. കോവിഡ്​ 19​െൻറ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു സ്വാതന്ത്ര്യ ദിനാഘോഷം.

​േകാവിഡ്​ ഉയർത്തുന്ന വെല്ലുവിളി കൂട്ടായ്​മയിലൂടെ നേരിടും -മന്ത്രി തോമസ്​ ഐസക്​

രാഷ്ട്രം ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുമ്പോഴാണ് ഈ സ്വാതന്ത്ര്യദിനാഘോഷം. ജനങ്ങളുടെ ആരോഗ്യത്തിന് നേരെയുള്ള വെല്ലുവിളിയാണിത്. ജീവിത മാർഗങ്ങൾക്ക് നേരെയും ആ വെല്ലുവിളി ഉയര്‍ന്നിരിക്കുന്നു. ഇത് രണ്ടിനെയും നമുക്ക് അതിജീവിക്കേണ്ടിയിരിക്കുന്നു​െവന്ന്​ ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. പൊലീസ് പരേഡ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

പൊലീസ് പരേഡ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് പതാക ഉയർത്തുന്നു 

ജില്ല കലക്ടര്‍ എ. അലക്സാണ്ടര്‍, ജില്ല പൊലീസ് മേധാവി പി.എസ്. സാബു തുടങ്ങിജയവർ സംസാരിച്ചു. എ.എം. ആരിഫ് എം.പി, ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജി. വേണുഗോപാല്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, നഗരസഭ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, മുന്‍ എം.എല്‍.എ എ.എ. ഷുക്കൂര്‍, നഗരസഭ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നെടുമുടി സ്​റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.എന്‍. മനോജ് പരേഡിനെ നയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ പൊതുജനങ്ങള്‍ക്ക് ചടങ്ങിന് പ്രവേശനം ഉണ്ടായിരുന്നില്ല. റിസര്‍വ് പൊലീസ്, ലോക്കല്‍ പൊലീസ്, എക്സൈസ് വിഭാഗങ്ങള്‍ മാത്രമാണ് ഔപചാരിക പരേഡില്‍ പങ്കെടുത്തത്. മാര്‍ച്ച് പാസ്റ്റുും ഒഴിവാക്കിയിരുന്നു. മൂന്നു ഡോക്ടർമാർ, രണ്ട്​ നഴ്സുമാർ, രണ്ട്​ പാരാമെഡിക്കല്‍ ജീവനക്കാര്‍, രണ്ട്​ ശുചിത്വ തൊഴിലാളികൾ, കോവിഡ് രോഗവിമുക്തി നേടിയ വ്യക്തികൾ എന്നിവരെ ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളാക്കിയിരുന്നു.

'പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും​​ ചേർന്നുനിൽക്കണം'

മലപ്പുറം ജില്ലയിലെ സ്വാതന്ത്രദിനാഘോഷം കോവിഡ് 19 ​െൻറ പശ്ചാത്തലത്തില്‍ എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കി ലളിതമായ പരിപാടികളോടെ നടത്തി. രാവിലെ ഒമ്പത് മണിക്ക് ലാൻഡ്​ റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ ഒ. ഹംസ ദേശീയ പതാക ഉയര്‍ത്തി. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എല്ലാവരും ചേര്‍ന്നു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ പുഷ്പ ചക്രം അര്‍പ്പിച്ച ശേഷം പരിപാടികൾ ആരംഭിച്ചു. എം.എസ്.പി അസിസ്റ്റൻറ്​ കമാന്‍ഡൻറ്​ എസ്. ദേവകിദാസ് സ്വാതന്ത്ര്യ ദിന പരേഡ് നയിച്ചു. ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.എ കുഞ്ഞുമോന്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ച് എം.എസ്.പി, സിവില്‍ പൊലീസ് പുരുഷ വിഭാഗം, സിവില്‍ പൊലീസ് വനിതാ വിഭാഗം, എക്‌സൈസ് എന്നീ നാല് പ്ലറ്റൂണുകള്‍ മാത്രമാണ് പരേഡില്‍ അണി നിരന്നു. ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസും പരേഡിനെ അഭിവാദ്യം ചെയ്തു.സര്‍ക്കാറി​െൻറ നിര്‍ദേശപ്രകാരം കോവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ.വി. നന്ദകുമാര്‍, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരായ ടി. യശോദ, നളിനി, കെ. റസീന, ഇ.എസ്. വിനോദ്, കോവിഡ് 19 വിദഗ്ധ ചികിത്സക്കു ശേഷം ഭേദമായ ആശ പ്രവര്‍ത്തകരായ എം.പി. ഇന്ദിര, വി. ശാന്ത എന്നിവര്‍ മുഖ്യ അതിഥികളായെത്തി. വിവിധ സേനാ ഉദ്യോഗസ്ഥര്‍, റവന്യു വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോവിഡിനെതിരെ പ്രതിജ്ഞാബദ്ധരാകണം: മന്ത്രി എം.എം. മണി

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തവരെ ആദരവോടെ ഓര്‍ക്കുന്ന വേളയില്‍ രാജ്യ​ത്തി​െൻറ പരമാധികാരം സംരക്ഷിക്കുവാനും കോവിഡിനെതിരെ പോരാടുവാനും ഏവരും പ്രതിജ്ഞാബദ്ധരാകണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. പെട്ടിമുടി, കരിപ്പൂര്‍ ദുരന്തങ്ങള്‍ ഏറെ ദുഖകരമാണെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലാ ആസ്ഥാനമായ കുയിലിമലയിലെ പൊലീസ് സായുധസേന ക്യാമ്പില്‍ 74-ാമത് സ്വാതന്ത്യദിനാഘോഷത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണി ദേശീയപതാക ഉയര്‍ത്തി. കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് തികച്ചും ലളിതമായായായിരുന്നു ചടങ്ങുകൾ.

വിശിഷ്ടവ്യക്തികള്‍ സല്യൂട്ട് സ്വീകരിച്ചു. പരേഡ് കമാൻഡര്‍ കെ.വി. ഡെന്നിയുടെ നേതൃത്വത്തില്‍ നടന്ന പരിമിതമായ പരേഡില്‍ ആര്‍.എസ്​.ഐ സുനില്‍ പി.എം നയിച്ച ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ്, സബ് ഇന്‍സ്‌പെക്ടര്‍ പി.എസ് പുഷ്പ നയിച്ച വുമണ്‍ ലോക്കല്‍ പൊലീസ്, എക്സൈസ് ഇന്‍സ്പെക്ടര്‍ ജി വിജയകുമാര്‍ നയിച്ച എക്സൈസ് വകുപ്പിന്റെ പ്ലറ്റൂണുകള്‍ എന്നിവയാണ് ഉണ്ടായിരുന്നത്. എസ്.ഐ മത്തായി ജോണി​െൻറ നേതൃത്വത്തിലുള്ള ടീം ബാൻഡ്​ വാദ്യം ഒരുക്കി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ല കലക്ടര്‍ എച്ച്. ദിനേശന്‍, ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി, അസി. കളക്ടര്‍ സൂരജ് ഷാജി, എഡിഎം ആന്റണി സ്‌കറിയ തുടങ്ങിയവരും ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ജില്ലാ കലക്ടര്‍, ജില്ല പൊലീസ് മേധാവി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ ഒദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്തു.

കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍ ദേശീയ പതാക ഉയര്‍ത്തുന്നു. 


 


Tags:    
News Summary - independence day kerala celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.