അനധികൃത സ്വത്ത്​: കെ. ബാബുവിനെ കുറ്റവിമുക്​തനാക്കിയിട്ടില്ലെന്ന്​ വിജിലൻസ്​

കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത്​ സമ്പാദിച്ചെന്ന കേസിൽ മുൻ മന്ത്രി കെ. ബാബുവി​​​െൻറ പുതിയ വിശദീകരണവും തൃപ്​തികരമല്ലെന്ന്​ വിജിലൻസ്​. ഇൗ സാഹചര്യത്തിൽ ബാബു കുറ്റക്കാരനാണെന്ന്​ വ്യക്​തമാക്കുന്ന റിപ്പോർട്ട്​ ഉടൻ വിജിലൻസ്​ ഡയറക്​ടർക്ക്​ നൽകിയേക്കും. 

നേര​േത്ത വിജിലൻസ്​ നടത്തിയ അന്വേഷണത്തിൽ ബാബു വരവിൽ കവിഞ്ഞ സ്വത്ത്​ സമ്പാദിച്ചെന്ന നിഗമനത്തിൽ എത്തിയിരുന്നു. എന്നാൽ, ത​​​െൻറ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട്​ ബാബു വിജിലൻസ്​ ഡയറക്​ടർകൂടിയായ ​ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റക്ക്​ കത്ത്​ നൽകി. ഇതി​​​െൻറ അടിസ്​ഥാനത്തിൽ തിങ്കളാഴ്​ച ബാബുവി​​​െൻറ തൃപ്പൂണിത്തുറയിലെ വീട്ടിലെത്തി വിജിലൻസ്​ സംഘം വീണ്ടും മൊഴിയെടുത്തു. 

മന്ത്രിയും എം.എൽ.എയുമായിരുന്ന കാലത്തെ ടി.എയും ഡി.എയും, ഭാര്യവീട്ടിൽനിന്ന്​ ലഭിച്ച സ്വത്ത്​, മക്കളുടെ വിവാഹസമയത്ത്​ ലഭിച്ച സമ്മാനങ്ങൾ എന്നിവ വരുമാനമായി കണക്കാക്ക​ണമെന്നായിരുന്നു ബാബുവി​​​െൻറ ആവശ്യം. ടി.എ, ഡി.എ കാര്യത്തിൽ ബാബുവി​​​െൻറ അവകാശവാദങ്ങൾ ഏറക്കുറെ ശരിവെച്ച വിജിലൻസ്​, മറ്റുള്ളവ വരുമാനത്തി​​​െൻറ പരിധിയിൽ വരി​ല്ലെന്ന നിലപാടിലാണ്​. ബാബുവി​​​െൻറ ബിനാമി എന്ന്​ കരുതപ്പെടുന്ന ബാബുറാമിനെതിരെ തെളിവ്​ കണ്ടെത്താനായില്ലെന്ന്​ വിജിലൻസ്​ സംഘം മൂവാറ്റുപുഴ വിജിലൻസ്​ കോടതിയെ അറിയിച്ചിരുന്നു. 

Tags:    
News Summary - Improper Asset : Case Remains Against K Babu Says Vigilance - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.