ബൈക്കപടം: പരിക്കേറ്റ വിദ്യാര്‍ത്ഥിയും മരിച്ചു.

ചാവക്കാട്: ദേശീയ പാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഒരു വിദ്യാര്‍ഥി കൂടി മരിച്ചു.
വെളിയങ്കോട് പരേതനായ കുട്ട്യാട്ടില്‍ ഷംസുവിന്‍റെ മകന്‍ ഷുക്കൂറാണ് (23) മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച്ച രാവിലെയാണ് മരണം. 

കഴിഞ്ഞ ശനിയാഴ്ച്ച രാത്രി പന്ത്രണ്ടരയോടെ ചാവക്കാട് പൊന്നാനി ദേശീയ പാതയില്‍ തിരുവത്ര അതിര്‍ത്തി പെട്രോള്‍ പാമ്പിന് സമീപമാണ് അപകടമുണ്ടായത്. ഷുക്കൂറിനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്ത സഹപാഠി വെളിയംങ്കോട് കറുപ്പം വീട്ടില്‍ അഷ്‌ക്കറലി തങ്ങളുടെ മകന്‍ മുഹമ്മദ് റഈസ് തങ്ങള്‍ (21) തത്സമയം തന്നെ മരിച്ചിരുന്നു. അപകടത്തില്‍ തിരുവത്ര ചങ്ങനശ്ശേരി  അലിയുടെ മകന്‍  മുസ്തഫ (29) എന്ന യുവാവിനും പരിക്കുണ്ട്.

തൊഴിയൂര്‍ ഐ.സി.എ കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായിരുന്നു ഷുക്കൂറും റഈസ് തങ്ങളും.  രണ്ട് മാസം മുമ്പാണ് ഇവര്‍ എറന്നാകുളത്ത് മറ്റൊരു കോഴിസിനു ചേരാന്‍ കോളജ് വിട്ടത്. താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം വെളിയങ്കോട് വലിയ ജുമാഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും. 

നൂര്‍ജഹാനാണ് ഷുക്കൂറിന്റെ മാതാവ്. സഹോദരങ്ങള്‍: നജീബ്, ഹെന്ന.

Tags:    
News Summary - Ijured Student also dies in Bike Accident-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.