​െഎ.​െഎ.ടി വിദ്യാർഥിനിയുടെ ആത്മഹത്യ: അന്വേഷണം ഊർജിതമായി നടക്കും- മന്ത്രി

തിരുവനന്തപുരം: ചെന്നൈ ഐ.ഐ.ടി വിദ്യാർഥിനി കൊല്ലം കിളികൊല്ലൂർ സ്വദേശിയായ ഫാത്തിമ ലത്തീഫിനെ ആത്മഹത്യ ചെയ്ത നി ലയിൽ കണ്ടെത്തിയ കേസി​​​െൻറ അന്വേഷണം ചെന്നൈയിൽ ഊർജിതമായി നടന്നുവരുകയാണെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ജി. സുധാകരൻ നിയമസഭയിൽ അറിയിച്ചു. എം. നൗഷാദി​​​െൻറ സബ്മിഷന് മറുപടിയായാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​.

നവംബ ർ എട്ടിന് രാത്രിയിലാണ് ഫാത്തിമയെ കാമ്പസിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സത് യസന്ധമായ അന്വേഷണം നടത്തുന്നതിനായി ഇട​െപടണമെന്നും ആവശ്യപ്പെട്ട്​ പിതാവ് നൽകിയ നിവേദനത്തി​​​െൻറ അടിസ്ഥാനത്ത ിൽ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ ഊർജിത അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി തമിഴ്‌നാട് പൊലീസ് മേധാവിക്ക് കത്ത്​ നൽകിയിട്ടുണ്ട്​. മരണവുമായി ബന്ധപ്പെട്ട് നിലവിൽ സി.ആർ.പി.സി 174 പ്രകാരം തമിഴ്‌നാട് കോട്ടൂർപുരം പൊലീസ് സ്​റ്റേഷനിൽ കേസ് രജിസ്​റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്​.

സംസ്ഥാന പൊലീസ് മേധാവി തമിഴ്‌നാട് ഡി.ജി.പിയുമായും ചെന്നൈ സിറ്റി പൊലീസ് കമീഷണർ വിശ്വനാഥനുമായി ബന്ധപ്പെട്ടിരുന്നു. അന്വേഷണം ചെന്നൈ സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ചിനെ ഏൽപിച്ചിട്ടുണ്ടെന്നും കമീഷണറും അഡീഷനൽ പൊലീസ് കമീഷണറും മേൽനോട്ടം വഹിക്കുന്നുണ്ടെന്നും അഡീഷനൽ എസ്.പി തലത്തിലുള്ള വനിത ഉദ്യോഗസ്ഥയെ അന്വേഷണച്ചുമതല ഏൽപിച്ചിട്ടുണ്ടെന്നും ചെന്നൈ സിറ്റി പൊലീസ് കമീഷണർ അറിയിച്ചിട്ടുണ്ട്. അന്വേഷണം നടത്തുന്ന ഒാഫിസർ സി.ബി.ഐയിൽ പ്രവർത്തനപരിചയമുള്ള ആളാണെന്നും അറിയിച്ചതായി മന്ത്രി വ്യക്തമാക്കി.


ന്യൂനപക്ഷ വിദ്യാർഥികൾക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്നു -മന്ത്രി കെ.ടി. ജലീൽ
കൊല്ലം: കേന്ദ്രസർക്കാറിന്​ കീഴിലുള്ള ഉന്നത പഠന സ്ഥാപനങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കെതിരെ അതിക്രമങ്ങളും വിവേചനവും വർധിക്കുകയാണെന്ന്​ മന്ത്രി കെ.ടി. ജലീൽ. മുമ്പില്ലാത്ത വിധം ഇവിടത്തെ അധ്യാപകരിൽ ഉറങ്ങിക്കിടന്ന ചില ‘വികാരങ്ങൾ’ ഉണർന്നിട്ടുണ്ട്. രാജ്യത്തെ ഭരണരംഗത്തു​ വന്ന മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് ഇപ്പോൾ പലയിടത്തും കാണുന്നത്. ഫാത്തിമയുടെ കുടുംബത്തിന് എല്ലാ സഹായവും സംസ്ഥാന സർക്കാർ നൽകും. മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാറും ബന്ധപ്പെട്ട വകുപ്പും വിഷയം ഗൗരവമായി പഠിക്കണം.

തമിഴ്‌നാട് സർക്കാറി​​​െൻറ ഭാഗത്തുനിന്ന്​ നിഷ്​പക്ഷമായ അന്വേഷണം ഉണ്ടാകുമെന്നും അവർ ശക്തമായ നടപടി സ്വീകരിക്കുമെന്നുമാണ്​ പ്രതീക്ഷിക്കുന്നതെന്നും ജലീൽ പറഞ്ഞു. മദ്രാസ് ഐ.ഐ.ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫാത്തിമ ലത്തീഫി​​​െൻറ കൊല്ലത്തെ വീട്​ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ഫാത്തിമ വിവേചനം നേരിടേണ്ടിവന്നിട്ടുണ്ട്. അത്​ മതപരമായ വിവേചനമാണോ എന്നത് ഇപ്പോൾ കൃത്യമായി പറയാൻ സാധിക്കില്ല. അന്വേഷണത്തിലൂടെ ഇക്കാര്യം വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു. ഫാത്തിമയുടെ സഹോദരി ഐഷ ലത്തീഫിനോട്​ മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഫാത്തിമ ഫോണിൽ കുറിച്ചിരുന്ന സന്ദേശങ്ങൾ ഐഷ മന്ത്രിയെ കാണിച്ചു.


അത്യന്തം ദുഃഖകരമായ സംഭവം -ഷാനിമോൾ ഉസ്മാൻ
കൊല്ലം: അത്യന്തം ദുഃഖകരമായ സംഭവമാണ്​ ഫാത്തിമ ലത്തീഫി​​​െൻറ കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്ന്​ ഷാനിമോൾ ഉസ്മാൻ എം.എൽ.എ. പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരം വേർതിരിവ് ഉണ്ടാകുന്നുണ്ടെന്നും അവർ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ​ബിന്ദുകൃഷ്ണക്കൊപ്പം​ ഫാത്തിമയുടെ വീട്​ സന്ദർശിച്ചശേഷം മാധ്യമപ്രവർത്ത​കരോട്​ സംസാരിക്കുകയായിരുന്നു എം.എൽ.എ.

Tags:    
News Summary - IIT students Fathima death case: G Sudhakaran -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.