ഐസ്ക്രീം പാർലർ കേസ്: ഹൈകോടതി ജഡ്ജി പിന്മാറി

കൊച്ചി: ഐസ്ക്രീം പാർലർ കേസിൽ വാദം കേൾക്കുന്നതിൽ നിന്ന് ഹൈകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആണ് പിന്മാറിയത്. കേസ് അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടി വി.എസ് അച്യുതാനന്ദൻ നൽകിയ ഹരജിയിൽ വാദം കേൾക്കുന്നതിൽ നിന്നാണ് ജഡ്ജി പിന്മാറിയത്.

കേസിൽ നിന്ന് പിന്മാറുന്നതിന്‍റെ കാരണങ്ങൾ ജസ്റ്റിസ് അലക്സാണ്ടർ തോമസ് വ്യക്തമാക്കിയിട്ടില്ല. വി.എസിന്‍റെ അഭിഭാഷകരടക്കം കേസ് ലിസ്റ്റ് ചെയ്തിട്ടില്ലെന്ന് അറിയിച്ചപ്പോഴാണ് താൻ കേസിൽ നിന്ന് പിന്മാറുന്നുവെന്ന് ജഡ്ജി തുറന്ന കോടതിയിൽ അറിയിച്ചത്.

ജഡ്ജി പിന്മാറിയ സാഹചര്യത്തിൽ കേസിന്‍റെ ഫയലുകൾ ചീഫ് ജസ്റ്റിസിന്‍റെ മുമ്പിലെത്തും. ഏത് ബെഞ്ച് കേസ് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

Tags:    
News Summary - Ice Parlour Case High Court Judge Widrawes -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.