ഇബ്രാഹീംകുഞ്ഞിന് സ്വകാര്യ ആശുപത്രിയിൽ തുടരാം; കസ്റ്റഡി ആവശ്യം കോടതി നിരസിച്ചു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിന് സ്വകാര്യ ആശുപത്രിയിൽ തുടരാമെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. കസ്റ്റഡി‍യിൽ വിടണമെന്ന വിജിലൻസിന്‍റെ ആവശ്യം കോടതി തള്ളി. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലാണ് ഇബ്രാഹീംകുഞ്ഞ് ചികിത്സയിലുള്ളത്.

ആശുപത്രിയിൽ വെച്ച് വിജിലൻസിന് എം.എൽ.എയെ ചോദ്യംചെയ്യാമെന്ന് കോടതി നിർദേശിച്ചു.

എം.​എ​ൽ.​എ​ക്ക​്​ ഗു​രു​ത​ര ആ​േ​രാ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളു​ണ്ടെന്ന വൈ​ദ്യ​പ​രി​ശോ​ധ​ന റി​പ്പോ​ർട്ട് ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു. അ​േ​ദ്ദ​ഹ​ത്തെ ക​സ്​​റ്റ​ഡി​യി​ൽ വി​ടാ​വു​ന്ന സ്ഥി​തി​യ​ല്ലെ​ന്ന്​ കോ​ട​തി​ വാ​ക്കാ​ൽ നി​രീ​ക്ഷിക്കുകയും ചെയ്തിരുന്നു.

അ​സ്ഥി​യെ​യും മ​ജ്ജ​യെ​യും ബാ​ധി​ക്കു​ന്ന മ​ൾ​ട്ടി​പ്പി​ൾ മൈ​ലോ​മ എ​ന്ന ഗു​രു​ത​ര അ​ർ​ബു​ദം ബാ​ധി​ച്ച ഇബ്രാഹീംകുഞ്ഞ് ഡോ. ​വി.​പി. ഗം​ഗാ​ധ​ര​െൻറ ചി​കി​ത്സ​യി​ലാ​ണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഏ​പ്രി​ൽ നാ​ലു​മു​ത​ൽ ഈ ​മാ​സം 14 വ​രെ 33 ത​വ​ണ ആ​ശു​പ​ത്രി​യി​ൽ കി​ട​ന്ന്​ ചി​കി​ത്സി​ച്ചു. കീ​മോ​തെ​റ​പ്പി ചെ​യ്യു​ന്നു​ണ്ട്. രോ​ഗം മൂ​ലം പ്ലാ​സ്മ സെ​ൽ വ​ർ​ധി​ക്കു​ന്ന​തി​ലൂ​ടെ അ​സ്ഥി​ക​ൾ​ക്ക് ബ​ലം കു​റ​ഞ്ഞ് ഒ​ടി​യും. ക​ഴു​ത്തി​ലെ അ​സ്ഥി​ക്ക്​ ഇ​പ്പോ​ൾ​ത​ന്നെ ഒ​ടി​വു​ണ്ട്. കൈ​ക്ക് ശേ​ഷി​ക്കു​റ​വു​ണ്ട്. 

പ്ര​മേ​ഹ​ത്തി​നും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​നും ചി​കി​ത്സി​ക്കു​ന്നു​ണ്ട്. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​മു​ള്ള​തി​നാ​ൽ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം എ​പ്പോ​ഴും ആ​വ​ശ്യ​മാ​ണെ​ന്നും ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യു​മ്പോ​ഴും വേ​റെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​മ്പോ​ഴും അ​ണു​ബാ​ധ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

പാലാരിവട്ടം പാലം അഴിമതിക്കേസിൽ കഴിഞ്ഞ 18നാണ് ആശുപത്രിയിൽ വെച്ച് വിജിലൻസ് എം.എൽ.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹീംകുഞ്ഞ്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.